മനോഹരമായൊരു ശുദ്ധജലതടാകമാണ് ശാസ്‌താംകോട്ട കായല്‍. കായല്‍യാത്രക്കുള്ള സൗകര്യവും പ്രകൃതി സൗന്ദര്യവും ശാസ്‌താംകോട്ട കായലിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തീരത്ത് സ്ഥിതി ചെയ്യുന്ന ശാസ്‌താ ക്ഷേത്രത്തില്‍ നിന്നാണ് കായലിന് ഈ പേര് ലഭിച്ചത്. കൊല്ലത്തിന്റെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതും ശാസ്‌താംകോട്ട കായലാണ്. ഇവിടെ മീന്‍ പിടിക്കുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്‌താംകോട്ട കായലിനെ 2002ല്‍ നടന്ന റാംസര്‍ കണ്‍വെന്‍ഷന്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. കൊല്ലത്തു നിന്ന് 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശാസ്‌താംകോട്ട കായലില്‍ റോഡ് മാര്‍ഗ്ഗവും കടത്ത് വഴിയും എത്തിച്ചേരാം.
തടാകത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്. മേഖലയിലെ മണ്ണിന് ഫലഭൂയിഷ്ടത നല്‍കുന്നതില്‍ ശാസ്‌താംകോട്ട കായലിന് വലിയ പങ്കാണുള്ളത്. കായലിന് ചുറ്റും സ്ഥിതി ചെയ്യുന്ന കുന്നുകള്‍ പ്രദേശത്തിന് മനോഹാരിത പകരുന്നു. ഇവയെല്ലാം ചേര്‍ന്ന് അവധിക്കാലം അടിച്ചുപൊളി്‌ക്കാന്‍ പറ്റിയൊരിടമാക്കി ഈ സ്ഥലത്തെ മാറ്റുകയാണ്.



Click it and Unblock the Notifications