എഡി ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ വാല്‍വില്‍ ഒരിയുടെ ഭരണകാലത്ത് പണികഴിപ്പിച്ചതാണ് അറപ്പാലീശ്വരര്‍ ക്ഷേത്രം. ഭഗവാന്‍ ശിവനെയാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ആകാശ ഗംഗ വെള്ളച്ചാട്ടത്തിന് സമീപത്തായി പെരിയ കോവിലൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചോള കാലയളവിലെ ശിലാലിഖിതങ്ങള്‍ പുരാവസ്‌തു ഗവേഷകര്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു പ്രധാന ചരിത്ര സ്‌മാരകമായ മഹാശിലാ നിര്‍മ്മിതമായ ശ്മശാനം ഇവിടുത്തെ ഭൂമിക്കടിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. രാശിപുരത്തെ ശിവ ക്ഷേത്രത്തിലേയ്‌ക്ക് ഒരു രഹസ്യ പാത അറപ്പാലിശ്വര ക്ഷേത്രത്തില്‍ നിന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിലെ ശിവംലിഗം ഒരു കര്‍ഷകനാണ് കണ്ടെത്തിയതെന്നാണ് ഐതീഹ്യങ്ങളില്‍ പറയുന്നത്. കൃഷിസ്ഥലം ഉഴുതു കൊണ്ടിരിക്കെ കര്‍ഷന്‍ അറിയാതെ ശിവലിംഗത്തെ തട്ടികയും ഇതെ തുടര്‍ന്ന് ബിംബത്തില്‍ നിന്നും രക്തം ചൊരിയാന്‍ തുടങ്ങിയെന്നുമാണ് ഐതീഹ്യത്തില്‍ പറയുന്നത്. ശിവലിംഗത്തിലെ ചെറിയ മുറിവ് ഇപ്പോഴും കാണാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.



Click it and Unblock the Notifications