പൂരി ജില്ലയിലെ പൂരി അഷ്ടരംഗ റോഡിലെ കക്കാട്ടപൂരിലാണ് ഈ ക്ഷേത്രം. കൊണാര്‍ക്കില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഈ ക്ഷേത്രം പ്രാച്ചി നദിയുടെ തീരത്താണ്. മംഗള ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ.
പൂരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രവുമായി ഈ ക്ഷേത്രത്തിന് ബന്ധമുണ്ട്. നവകളേബ്ര ഉല്‍സവം അഥവാ വിഗ്രഹ പുനപ്രതിഷ്ഠാ വേളയില്‍ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നുള്ള പുരോഹിതര്‍ ഈ ക്ഷേത്രത്തിലെത്തി ജഗന്നാഥന്‍റെയും സുഭദ്രയുടെയും ബലഭദ്രയുടെയും പുതിയ വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിന് അനുയോജ്യമായ വിശുദ്ധ മരം കാട്ടിത്തരുന്നതിനായി മംഗളാ ദേവിയോട് പ്രാര്‍ഥിക്കുന്ന ചടങ്ങുണ്ട്. കക്കട്ടപുര ക്ഷേത്രത്തില്‍ ആഘോഷിക്കുന്ന പ്രശസ്തമായ ഉല്‍സവമാണ് ജാമുയാത്ര. ഏപ്രില്‍ 14 മുതല്‍ മെയ് 15 വരെ വരുന്ന ഹിന്ദു മാസങ്ങളിലെ ബൈശാകിലെ ആദ്യ ചൊവ്വാഴ്ചയാണ് ഇത് ആഘോഷിക്കുന്നത്.



Click it and Unblock the Notifications