സൂര്യക്ഷേത്രം സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരക്ഷേത്രമാണ് വൈഷ്ണവ ക്ഷേ്ത്രം. പ്രധാന സൂര്യക്ഷേത്രത്തിന് ചുറ്റുമുള്ള നിരവധി ചെറു ആരാധനാലയങ്ങളിലൊന്നാണ് ഇത്. പ്രകൃതിയുടെ വിളയാട്ടം പോറലേല്‍പിക്കാതെ നിലനില്‍ക്കുന്ന രണ്ട് ക്ഷേത്രങ്ങളിലൊന്നാണ് ഇത്. എന്നാല്‍ ഇതിന്‍റെ പ്രധാന പുറം ചുവര് നശിച്ചിട്ടുണ്ട്. ഇത് 1956ലാണ് കണ്ടെത്തിയത്.
വലിയ ഇഷ്ടികകള്‍ ഉപയോഗിച്ചും ചുണ്ണാമ്പിന്‍റെയും മണലിന്‍റെയും മിശ്രിതം ഉപയോഗിച്ചുമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കുതിരകളുടെയും, ആനയുടെയും മറ്റ് മൃഗങ്ങളുടെയും ചിത്രം വരച്ച് അസാധാരണമായി ഇത് അലങ്കരിച്ചിട്ടുണ്ട്. ദൈവങ്ങളുടെയും മനുഷ്യരുടെയും നിരവധി ചിത്രങ്ങള്‍ ക്ഷേത്രത്തിലുണ്ട്. ജീവിതത്തിന്‍റെ ആഘോഷത്തയാണ് ഇവിടത്തെ കൊത്തുപണികള്‍ സൂചിപ്പിക്കുന്നതെന്നാണ് വിശ്വാസം. സൂര്യക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവര്‍ ഈ ക്ഷേത്രം കാണാനുള്ള അവസരം പാഴാക്കരുത്.



Click it and Unblock the Notifications