വിഴിഞ്ഞം ലൈറ്റ് ഹൗസ് എന്നും വിളിഞ്ഞം ലൈറ്റ് ഹൗസ് എന്നും വിളിക്കപ്പെടുന്ന ഈ ലൈറ്റ് ഹൗസ് കോവളത്തെ പ്രധാന കാഴ്ചകളിലൊന്നാണ്. വിഴിഞ്ഞത്തിന്റെ നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഈ ലൈറ്റ് ഹൗസ് കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ലൈറ്റ് ഹൗസിന് മുകളില്‍ കയറി അറബിക്കടലിന്റെ സുന്ദരദൃശ്യങ്ങള്‍ ക്യാമറയിലാക്കാനും ഇവിടെ സഞ്ചാരികള്‍ക്ക് സാധിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായതും സന്ദര്‍ശിക്കപ്പെടുന്നതുമായ ലൈറ്റ് ഹൗസുകളിലൊന്നാണ് വിഴിഞ്ഞത്തേത്.
ഇതിനടുത്തായതുകൊണ്ടാണ് കോവളത്തെ പ്രധാന ബീച്ചിന് ലൈറ്റ് ഹൗസ് ബീച്ച് എന്ന പേരുതന്നെ വന്നത്. 118 അടി നീളമുള്ള ഈ ലൈറ്റ് ഹൗസ് 1972 ല്‍ പുതുക്കിപ്പണിതിരുന്നു. പിന്നീട് 2003 ലും ലൈറ്റ് ഹൗസ് പുതുക്കിപ്പണിതു. വിഴിഞ്ഞം ലൈറ്റ് ഹൗസിന് മുകളില്‍ കയറി നിന്നാല്‍ കോവളത്തെ മൂന്ന് ബീച്ചുകളും ദൂരെ കാണാം.



Click it and Unblock the Notifications