തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് വെള്ളായണി ലേക്ക്. വെള്ളായണി കായല്‍ എന്ന പേരിലാണ് ഇത് പ്രാദേശികമായി അറിയപ്പെടുന്നത്. തിരുവനന്തപുരം പ്രധാന ബസ് സ്റ്റേഷനില്‍നിന്നും 9 കിലോമീറ്റര്‍ മാത്രമകലെയുള്ള വെള്ളായണി കായല്‍ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്.
കോവളത്തെത്തുന്ന സഞ്ചാരികള്‍ വെള്ളായണി കായലിലെത്തുക പതിവാണ്. നീലനിറത്തിലുള്ള ശുദ്ധജലമാണ് വെള്ളായണി കായലിലെ പ്രത്യേകത. ഓണക്കാലത്ത് ഇവിടെ വള്ളംകളിയും മറ്റും അരങ്ങേറുന്നു. ഓണക്കാലത്ത് തിരുവനന്തപുരത്തെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണിത്.



Click it and Unblock the Notifications