കോവളത്തുനിന്നും കേവലം 3 കിലോമീറ്റര്‍ അകലെയാണ് വിഴിഞ്ഞം. ബീച്ച് റിസോര്‍ട്ടുകള്‍ക്കും ആയുര്‍വേദ ചികിത്സള്‍ക്കും പേരുകേട്ട വിഴിഞ്ഞം അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ്. സ്വാഭാവികമായ തുറമുഖമാണ് വിഴിഞ്ഞത്തെ വിശേഷാല്‍ക്കാഴ്ച. റോമന്‍ കാലഘട്ടം മുതല്‍ ചെങ്കടല്‍ വഴി വിഴിഞ്ഞത്തുകൂടി ചരക്കുനീക്കങ്ങളുണ്ടായിരുന്നതായാണ് സൂചന.
14, 15 നൂറ്റാണ്ടുകളില്‍ ഡച്ചുകാരും പോര്‍ട്ടുഗീസുകാരും വിഴിഞ്ഞം തുറമുഖം വഴി യാത്രചെയ്തുപോന്നു. പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ച പഴയ വിഴിഞ്ഞം പള്ളി ഈ അനുമാനത്തിന് ബലം നല്‍കുന്നതാണ്. കോവളത്തെത്തുന്ന സഞ്ചാരികള്‍ സമയം അനുവദിക്കുമെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചയാണ് വിഴിഞ്ഞം തുറമുഖം.



Click it and Unblock the Notifications