Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൃഷ്ണഗിരി

കൃഷ്ണഗിരി: കറുത്ത കുന്നുകളുടെ ഭൂമിക

20

തമിഴ്നാട്ടിലെ മുപ്പതാമത്തെ ജില്ലയായ കൃഷ്ണഗിരിക്ക് ആ പേര് ലഭിച്ചത് അവിടെ വ്യാപകമായി കാണപ്പെടുന്ന കറുത്ത ഗ്രാനൈറ്റ് കുന്നുകളില്‍ നിന്നാണ്. 5143 സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയില്‍ ഏറെ കാഴ്ചകളുമായാണ് കൃഷ്ണഗിരി നിലകൊള്ളുന്നത്. കെ.ആര്‍.പി ഡാമാണ് ഇവിടുത്തെ ഏറ്റവും പ്രധാന കാഴ്ച. നിരവധി ആര്‍ക്കിയോളജിക്കല്‍ സൈറ്റുകള്‍, ക്ഷേത്രങ്ങള്‍, പാര്‍ക്കുകള്‍, കോട്ടകള്‍, സ്മാരകങ്ങള്‍ എന്നിവയ്ക്കൊപ്പം അത്ഭുതപ്പെടുത്തുന്ന പ്രകൃതിയുടെ കാഴ്ചകളും സഞ്ചാരികളെ കാത്തിരിക്കുന്നു.

മാങ്ങായുടെ നാട്

പഴങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന മാങ്ങയാണ് കൃഷ്ണഗിരി ജില്ലയിലെ പ്രധാന കാര്‍ഷികോത്പന്നം. കൃഷ്ണഗിരിയിലെ സാന്തൂര്‍ ഗ്രാമത്തില്‍ നൂറ്റി അമ്പതോളം മാവ് നഴ്സറികളാണുള്ളത്. ശരിക്കും തമിഴ്നാട്ടിലെ മാവ് കൃഷിയുടെ തലസ്ഥാനമാണ് കൃഷ്ണഗിരി. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കണ്ണെത്താത്തിടത്തോളം പരന്ന് കിടക്കുന്ന മാവിന്‍ തോട്ടങ്ങള്‍ അനുഭൂതി നല്കുന്ന ഒരു കാഴ്ച തന്നെയായിരിക്കും.

വിളവെടുപ്പ് കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മാമ്പഴക്കൂട്ടങ്ങളുടെ കാഴ്ച ആഹ്ലാദം പകരും. എല്ലാ വര്‍ഷവും കൃഷ്ണഗിരിയില്‍ മാങ്ങ എക്സിബിഷന്‍ സംഘടിപ്പിക്കാറുണ്ട്. ഇത് വഴി സന്ദര്‍ശകര്‍ക്കും, കര്‍ഷകര്‍ക്കും പുതിയ കാര്‍ഷിക രീതികളെക്കുറിച്ച് അറിവ് ലഭിക്കും. എക്സ്ബിഷന്‍ കര്‍ഷകര്‍ക്കും, ഉത്പാദകര്‍ക്കും വേണ്ടിയാണെങ്കിലും ഫോട്ടോ എടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഒരു അപൂര്‍വ്വാനുഭവമാകും ഈ പ്രദര്‍ശനം. പല നിറങ്ങളിലുള്ള മാമ്പഴങ്ങളുടെ ഇതുപോലൊരു ശേഖരം മറ്റെവിടെയും കാണാനാവില്ല. അതുപോലെ മാമ്പഴം കഴിക്കാനിഷ്ടപ്പെടുന്നവര്‍ക്കും ഇതൊരു അനുഭവമായിരിക്കും.

കോട്ടകളും, ക്ഷേത്രങ്ങളും - കൃഷ്ണഗിരിക്കാഴ്ചകള്‍

തമിഴ്നാട്ടിലെ മറ്റ് പ്രദേശങ്ങള്‍ പോലെ തന്നെ വ്യത്യസ്ത വിശ്വാസം പിന്തുടരുന്ന ജനങ്ങളുടെ ഒരു കേന്ദ്രമാണ് കൃഷ്ണഗിരിയും. അനേകം പുരാതനമായ ക്ഷേത്രങ്ങള്‍ കൃഷ്ണഗിരിയിലെമ്പാടും കാണാം. നുലംബാസ്, ചോളന്‍മാര്‍, ഗംഗാസ്, പല്ലവന്‍മാര്‍, ഹൊയ്സാലന്‍മാര്‍, വിജയനഗരം - ബീജാപ്പൂര്‍ രാജവംശങ്ങള്‍, മൈസൂരിലെ വോഡയാര്‍സ്, മധുരയിലെ നായ്ക്കന്മാര്‍ എന്നിവര്‍ ഇവിടം ഭരിച്ച് കടന്ന് പോയവരാണ്. ഓരോ വംശവും തങ്ങളുടെ കാലത്ത് ഏറ്റവും പ്രൗഡമായ രീതിയില്‍ ആരാധനാലയങ്ങള്‍ ഇവിടെ പണിതീര്‍ത്തു.

വേണുഗോപാല്‍ സ്വാമി ക്ഷേത്രം, അരുള്‍മിഗു മരഗതമിഗായ് ചന്ദ്രചൂഡേശ്വരി ക്ഷേത്രം, ശ്രീ പാര്‍ശ്വപത്മാവതി ശക്തി പീഠ തീര്‍ത്ഥ ധാം, സി.എസ്.ഐ ക്രിസ്ത്യന്‍ പള്ളി, ഫാത്തിമ പള്ളി - വിന്‍സെന്‍റ് ഡി പോള്‍ പാരിഷ്(പരമ്പരാഗത റോമന്‍ കാത്തലിക് ചര്‍ച്ച്), കൃഷ്ണഗിരി സമിതി സത്യസായ് ഓര്‍ഗനൈസേഷന്‍, ജെയിന്‍ ധ്യാന മണ്ഡപം, കൃഷ്ണഗിരി ദര്‍ഗ, സയ്യദ് ബാഷ ഹില്‍ മോസ്ക്, എന്നിവയും മറ്റനേകം ആരാധനാലയങ്ങളും ദക്ഷിണേന്ത്യയിലെ ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കൃഷ്ണഗിരി ബാംഗ്ലൂര്‍, ഹൊസൂര്‍ എന്നിവിടങ്ങളോട് അടുത്തായതിനാല്‍ സഞ്ചാരികള്‍ കൂടുതലായി ഇവിടേക്ക് എത്തിച്ചേരുന്നു.

മുരുക ഭക്തരുടെ ആരാധനാരീതിയായ കാവടിയാട്ടം വഴി സുബ്രഹ്മണ്യ ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. തായ്പൂയം ആഘോഷവേളയിലാണ് കാവടിയാട്ടം നടത്തുന്നത്. ഓള്‍ഡ് പേട്ടിലെ ധര്‍മ്മരാജ ക്ഷേത്രത്തില്‍ ഭരതം എന്ന പേരില്‍ വര്‍ഷം തോറും മഹാഭാരതത്തെ അധികരിച്ച് കഥാപ്രസംഗം നടത്തുന്നു. തമിഴ്നാട്ടിലെ പ്രശസ്തമായ തെരുക്കൂത്ത് എന്ന തെരുവ് നാടകവും ഇവിടെ അരങ്ങേറു്ന്നു. സാമൂഹികമായ ഉപദേശങ്ങള്‍ നല്കുന്ന പൗരാണികമായ ഒരു കലാരൂപമാണ് തെരുക്കൂത്ത്.

കൃഷ്ണഗിരിയിലെ ജനങ്ങള്‍ പഴയകാലത്തും, ഇന്നും സമാധാന പ്രേമികളാണ്. പുതിയ കെട്ടിടങ്ങളും, വ്യവസായങ്ങളും പൗരാണികതയോട് ചേര്‍ന്ന് ഇവിടെ നിലനിന്ന് പോകുന്നു. മതപരമായി പ്രധാന്യമുള്ള, ചരിത്രപ്രാധാന്യമുള്ള  സ്ഥലങ്ങളോടൊപ്പം കഴിയുമ്പോള്‍ തന്നെ , ഗ്രാനൈറ്റും, മാമ്പഴ സംസ്കരണ വ്യവസായങ്ങളും മറ്റ് അനേകം തൊഴില്‍ മേഖലകളിലും ജനങ്ങള്‍ സജീവമായി നില്ക്കുന്നു.

വൈവിധ്യപൂര്‍ണ്ണമായ ഒരിടമാണ് കൃഷ്ണഗിരി. കെ.ആര്‍.പി ഡാം ഇപ്പോള്‍ പരിഷ്കരണത്തിലാണ്. ഇതോടൊപ്പം കാവേരിപ്പള്ളി റിസര്‍വോയര്‍ പ്രൊജക്ടും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്ന ഒരു സഥലമാണ്.

ബഹിരാകാശത്ത് നിന്ന് ചില വിരുന്നുകാര്‍

2008 സെപ്തംബര്‍ 12 ന് കൃഷ്ണഗിരി ശക്തമായ ഉല്‍ക്കാവര്‍ഷത്തിന് സാക്‍ഷ്യം വഹിച്ചു. ബോംബ് വര്‍ഷത്തിന് സമാനമായ ഒന്നായിരുന്നു ഇത്. ഉല്‍ക്കാ വര്‍ഷത്തിനൊപ്പം കറുത്തപുകയും, കനത്ത ശബ്ദവും കേട്ട് തദ്ദേശവാസികള്‍ പലരും ബോംബ് സ്ഫോടനമോ, ഭീകരാക്രമണമോ ആണ് സംഭവിക്കുന്നതെന്ന് കരുതി. ആകാശത്ത് നിന്ന് അഗ്നിസ്ഫുലിംഗങ്ങള്‍ താഴേക്ക് വന്ന് തങ്ങളുടെ വീട്ടുപരിസരങ്ങളില്‍ പതിക്കുന്നത് ജനങ്ങള്‍ നേരിട്ട് കണ്ടു. മൂന്നടി ആഴത്തിലും അഞ്ചടി വ്യാപ്തിയിലും ഒരു കുഴി രൂപപ്പെട്ടു. മെറ്റിരിയോറെറ്റിക്കല്‍ ബുള്ളറ്റിന്‍ പഠനം നടത്തി ഇവിടെ സംഭവിച്ച ഉല്‍ക്കാവര്‍ഷത്തിന് സുലഗിരി ഉല്‍ക്കാവര്‍ഷം എന്ന് പേര് നല്കി. ബഹിരാകാശ വിഷയങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടം ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്.English Summary: Krishnagiri, the 30th district of Tamil Nadu, India, owes its name to the numerous black granite hillocks that are a part of the landscape. With a surface area of about 5143 sq. km., Krishnagiri as a travel destination has a lot to offer. While the KRP dam is the most popular tourist attraction, Krishnagiri houses several other archaeological sites, temples, parks, forts and memorials amidst breathtaking nature.

കൃഷ്ണഗിരി പ്രശസ്തമാക്കുന്നത്

കൃഷ്ണഗിരി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൃഷ്ണഗിരി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കൃഷ്ണഗിരി

  • റോഡ് മാര്‍ഗം
    കര്‍ണാടകയിലെയും, തമിഴ്നാട്ടിലെയും പ്രധാന നഗരങ്ങളുമായെല്ലാം കൃഷ്ണഗിരി റോഡ് വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇവിടേക്കെത്താന്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വഴി ബാംഗ്ലൂര്‍ - ചെന്നൈ റൂട്ടാണ്. ഈ വഴിയേ നിരവധി സര്‍ക്കാര്‍, പ്രൈവറ്റ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. ടാക്സികളും ഇവിടേക്ക് ലഭിക്കും. ബാംഗ്ലൂര്‍ - ചെന്നൈ റൂട്ട് വളരെ പ്രകൃതിഭംഗി നിറഞ്ഞ വഴിയാണ്. എന്‍.എച്ച് 7, എന്‍.എച്ച് 46, എന്‍.എച്ച് 66, എന്‍.എച്ച് 207, എന്‍.എച്ച് 219 എന്നിവ കൃഷ്ണഗിരി വഴിയാണ് കടന്ന് പോകുന്നത്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ദക്ഷിണ റെയില്‍‌വേ വഴി കൃഷ്ണഗിരിയിലേക്ക് എളുപ്പത്തിലെത്താം. കൃഷ്ണഗിരിക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ ഹൊസൂരാണ്. ഹൊസൂര്‍ വഴി ബാംഗ്ലൂരിലേക്കും, ചെന്നൈയിലേക്കുമുള്ള ട്രെയിനില്‍ കൃഷ്ണഗിരിയിലെത്താം. ഹൊസൂരിന് പുറമേ ഉപയോഗപ്പെടുത്താവുന്ന ഒരു സ്റ്റേഷനാണ് ജോലാര്‍പേട്ട്. ഇവ രണ്ടും എളുപ്പമുള്ളമാര്‍ഗ്ഗങ്ങളാണെങ്കിലും ഹൊസൂരാണ് കൂടുതല്‍ അനുയോജ്യം. റെയില്‍വേസ്റ്റേഷനില്‍ നിന്ന് ടാക്സിയില്‍ കൃഷ്ണഗിരിയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൃഷ്ണഗിരിയുടെ അടുത്തുള്ള ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബാംഗ്ലൂരാണ്. ഇവിടെ നിന്ന് ബാംഗ്ലൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് 92 കിലോമീറ്ററുണ്ട്. എന്നിരുന്നാലും ചെന്നൈ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് കൂടുതല്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ അനുയോജ്യം. ചെന്നൈ എയര്‍പോര്‍ട്ടിലേക്ക് 256 കിലോമീറ്റര്‍ ദൂരമുണ്ട്. ചെന്നൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമോ, റോഡ് വഴിയോ കൃഷ്ണഗിരിയിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri