കുഫ്രിയുടെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല മാര്‍ഗമാണ് ട്രക്കിങ്. വിദഗ്‌ധമായി തയ്യാറാക്കിയ ട്രക്കിങ് ടൂറുകള്‍ ഒന്നും ഇതുവരെ ഇവിടെയില്ല. സന്ദര്‍ശകര്‍ക്ക് അവര്‍ക്കിഷ്‌ടമുള്ള പ്രദേശങ്ങള്‍ ട്രക്കിങിന് തിരഞ്ഞെടുക്കാം. സിംലയ്‌ക്കും കുഫ്രിക്കും ഇടയിലായുള്ള പാതയാണ് പൊതുവെ എല്ലാവരും ട്രക്കിങ്ങിന് തിരഞ്ഞെടുക്കാറ്. ഏകദേശം 19 കിലോമീറ്ററോളം വരുമിത്.



Click it and Unblock the Notifications