കുംഭകോണത്തിന് സമീപമുള്ള ചെറുഗ്രാമമായ തിരുഭുവനത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വര്‍ഷാവര്‍ഷം നിരവധി ഭക്തര്‍ ഇവിടെ ദര്‍ശനം നടത്താന്‍ എത്താറുണ്ട്. ഈ ഗ്രാമത്തില്‍ മറ്റ് ഏറെ ക്ഷേത്രങ്ങളുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നത് കമ്പഹരേശ്വരര്‍ ക്ഷേത്രമാണ്.
പതിമൂന്നാം നൂറ്റാണ്ടില്‍ കുലോത്തുംഗ രാജാവാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പിന്നീട് ചേര, ചോള രാജാക്കന്മാരും പാണ്ഡ്യന്മാരുമാണ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചോള രാജാക്കന്മാര്‍ പുതുക്കിപ്പണിത അവസാനത്തെ ദേവാലയമാണ് ഇതെന്നാണ് ചരിത്രം പറയുന്നത്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന ദേവന്‍. 120 അടി ഉയരത്തിലുള്ള ഒരു രഥമുണ്ട് ക്ഷേത്രത്തിന്റെ
മുന്‍വശത്ത്. രാമായണത്തില്‍ നിന്നുള്ള രംഗങ്ങളാണ് രഥത്തിന്റെയും ക്ഷേത്രത്തിന്റെയും ചുവരുകളില്‍ കൊത്തിവച്ചിരിക്കുന്നത്.



Click it and Unblock the Notifications