തനേശ്വറിലെ നര്‍കതാരിയിലാണ് ഭീഷ്‌മ കുണ്ഡ് സ്ഥിതി ചെയ്യുന്നത്. ഭീഷ്‌മ പിതാമഹന്‍ എന്നറിയപ്പെടുന്ന ഭീഷ്‌മാചാര്യന്‍ കൗരവരുടെയും പാണ്ഡവരുടെയും പിതാവിന്റെ സ്ഥാനത്താണെങ്കിലും മഹാഭാരതയുദ്ധത്തില്‍ കൗരവര്‍ക്കൊപ്പമാണ് അണിചേര്‍ന്നത്. ആഗ്രഹിക്കുന്ന അത്രയും കാലം ജീവിക്കാനും മരിക്കണമെന്ന് സ്വയം ആഗ്രഹിക്കുമ്പോള്‍ മാത്രം മരിക്കാനുമുള്ള സ്വച്ഛന്ത മൃത്യുവെന്ന വരം ഭീഷ്‌മര്‍ക്ക് ലഭിച്ചിട്ടുണ്ട്. അനശ്വര പോരാളിയായ ഭീഷ്‌മര്‍ക്ക് എതിര്‍ ഭാഗത്തുള്ള പാണ്ഡവരോട് അതിരറ്റ മമത ഉണ്ടായിരുന്നു.
എന്നാല്‍, ഇദ്ദേഹത്തെ ജയിക്കാന്‍ അവരുടെ മുമ്പില്‍ മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലായിരുന്നു. അതിനാല്‍ ശ്രീകൃഷ്‌ണന്റെ സമീപം ചെന്ന് പരിഹാരത്താനായി അപേക്ഷിച്ചു. ഒരിക്കലും പരാജയപ്പടുത്താന്‍ കഴിയാത്ത ഭീഷ്‌മരെ എങ്ങനെ വധിക്കണമെന്ന രഹസ്യം അദ്ദേഹത്തിന് അറിയാമായിരുന്നു. നപംസകമായ ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി ഭീഷ്‌മരോട് യുദ്ധം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് ശ്രീകൃഷ്‌ണനാണ്. ആണും പെണ്ണുമല്ലാത്തവരോട് യുദ്ധം ചെയ്യാന്‍ ഭീഷ്‌മര്‍ തയ്യാറാവില്ല എന്നറിഞ്ഞു കൊണ്ടാണ് ഇങ്ങനെ ചെയ്‌തത്.
മുന്‍കൂട്ടി നിര്‍ദ്ദേശിച്ച പ്രകാരം അര്‍ജ്ജുനന്‍ ശിഖണ്ഡിയെ മുന്‍ നിര്‍ത്തി ഭീഷ്‌മര്‍ക്ക് നേരെ അമ്പെയ്യാന്‍ തുടങ്ങി. എന്നാല്‍, ശിഖണ്ഡിക്കെതിരെ ആയുധം എടുക്കാന്‍ തയ്യാറാവാതെ ഭീഷ്‌മര്‍ സ്വയം അമ്പുകള്‍ ഏറ്റു വാങ്ങി യുദ്ധത്തിന്റെ പത്താം ദിനം മുറിവേറ്റു വീണു. ശരശയ്യയില്‍ കിടന്ന ഭീഷ്‌മര്‍ക്ക് ചുറ്റും കൗരവുരും പാണ്ഡവപരും ഒത്തു കൂടി. ദാഹിക്കുന്നതിനാല്‍ ഭീഷ്‌മര്‍ അവരോട് വെള്ളമാവശ്യപ്പെട്ടു. ഉടന്‍ തന്നെ അര്‍ജുനന്‍ ഭൂമിയിലേക്ക് അമ്പെയ്യുകയും അവിടെ നിന്നും വെള്ളം കുതിച്ച് പൊങ്ങി ഭീഷ്‌മരുടെ ദാഹം ശമിപ്പിക്കുകയും ചെയ്‌തു. ഈ സംവങ്ങള്‍ അരങ്ങേറിയ സ്ഥലം ഇന്നത്തെ കുരുക്ഷേത്ര ജില്ലയിലെ നരാകാതാരി ഗ്രാമത്തിലാണന്നാണ് വിശ്വാസം. ഇതിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്ന ചെറിയൊരു ക്ഷേത്രം ഇവിടെയുണ്ട്. അടുത്തിടെ ഇവിടെ പുനക്രമീകരണങ്ങള്‍ നടത്തിയിരുന്നു.



Click it and Unblock the Notifications