ഒ പി ജിന്‍ഡാല്‍ പാര്‍ക്കും മ്യൂസിക്കല്‍ ഫൗണ്ടനും വ്യവസായിയും കുരുക്ഷേത്രയില്‍ നിന്നുള്ള പാര്‍ളമെന്റ് അംഗവുമായ നവീന്‍ ജിന്‍ഡാല്‍ അദ്ദേഹത്തിന്റെ അച്ഛന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ചതാണ്. 2005 മാര്‍ച്ച് 31 ന് അന്തരിച്ച ഒപി ജിന്‍ഡാല്‍ ഹരിയാനയിലെ ഊര്‍ജ്ജ മന്ത്രി ആയിരുന്നു. പതിനാല് ഏക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഉദ്യാനത്തിലെ സംഗീത ജലധാര ഉത്തരേന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലുതാണന്നാണ് കരുതപ്പെടുന്നത്. എല്ലാ പ്രായത്തിലുള്ളവരെയും രസിപ്പിക്കുന്ന നിരവധി വിനോദങ്ങള്‍ ഇവിടെയുണ്ട്.
മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന വൈവിധ്യമാര്‍ന്ന നിരവധി കായിക വിനോദങ്ങള്‍, പിക്നിക് പ്രദേശം, മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടിയുള്ള ഇരിപ്പിടങ്ങള്‍, കാഴ്ചബംഗ്ലാവ് , ധ്യാനിച്ചിരിക്കാന്‍ പറ്റുന ഉദ്യാനങ്ങള്‍ ,വ്യായാമത്തിനുള്ള സ്ഥലം , മനോഹരമായ റോസ് ഉദ്യാനം എന്നിവയെല്ലാം ഇവിടെയുണ്ട്.എല്ലാവര്ക്കും വേണ്ടി എന്തെങ്കിലും ഒന്ന് ഈ പാര്‍ക് ലഭ്യമാക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത.