Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുരുക്ഷേത്ര » ആകര്‍ഷണങ്ങള് » ഗുരുദ്വാര ഛെവിന്‍ പത്‌ഷാഹി

ഗുരുദ്വാര ഛെവിന്‍ പത്‌ഷാഹി, കുരുക്ഷേത്ര

50

ആയുധധാരികളായ പരിവാരങ്ങള്‍ക്കൊപ്പം ആറാമത്തെ സിഖ്‌ ഗുരുവായ ഹര്‍ഗോബിന്ദ്‌ ഈ സ്ഥലം സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ചതാണ്‌ ഗുരുദ്വാര ഛെവിന്‍ പത്‌ഷാഹിസ്‌. ഗുരു നാനാക്കിന്റെ വംശപരമ്പരയിലെ പിന്‍ഗാമിയായി ആയുധ ധാരിയായ ഒരു യോദ്ധാവ്‌ എങ്ങനെ വന്നു എന്ന ചോദ്യം അദ്ദേഹത്തെ ആദരിക്കാന്‍ എത്തിയവരില്‍ ഉയര്‍ന്നു വന്നു. ഭക്തി-പ്രര്‍ത്ഥനയും ശക്തിയും തമ്മിലുള്ള ബന്ധം വ്യാഖാനിച്ചു കൊണ്ട്‌ ഗുരു അവരുടെ സംശയം ദൂരികരിച്ചു.

1909 ലാണ്‌ ഗുരുദ്വാരയുടെ നിര്‍മ്മാണം തുടങ്ങുന്നത്‌. വളരെ നാളുകള്‍ക്ക്‌ ശേഷമാണ്‌ പ്രധാന കെട്ടിടം പണിയുന്നത്‌. പ്രധാന മുറിയില്‍ ആറടി പൊക്കത്തിലുള്ള തറയില്‍ തമാര താഴികകുടത്തിന്‌ താഴെയായിട്ടാണ്‌ ഗുരു ഗ്രന്ഥ സാഹിബ്‌ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. പുണ്യ ഗ്രന്ഥത്തെ ഉള്‍കൊള്ളുന്ന മാര്‍ബിള്‍ ഇരിപ്പിടത്തിന്‌ ചുറ്റുമായി വെള്ള മാര്‍ബിള്‍ തറയോടുകള്‍ പാകിയിട്ടുണ്ട്‌. വിശ്വാസികള്‍ക്ക്‌ അംഗശുദ്ധിവരുത്തുന്നതിനായി എല്ലാ ഗുരുദ്വാരകളിലും കാണപ്പെടുന്ന സരോവരം അഥവ ജലസംഭരണി ഇവിടെയുമുണ്ട്‌. തീര്‍ത്ഥാടകര്‍ക്ക്‌ സൗജന്യ ഭക്ഷണവും താമസസൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്‌.

റെയില്‍വെസ്റ്റേഷനില്‍ നിന്നും അധികം ദൂരത്തിലല്ലാതെ കുരുക്ഷേത്ര-തനേസര്‍ റോഡില്‍ ശ്രദ്ധേയമായ സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഗുരുദ്വാര ഛെവിന്‍ പത്‌ഷാഹി കുരുക്ഷേത്ര നഗരത്തിലെ ഏറ്റവും പഴയ ദേവാലയങ്ങളില്‍ ഒന്നാണ്‌. പ്രാദേശിക ഗുരുദ്വാര മാനേജ്‌മെന്റ്‌ സമതിയുടെ ആസ്ഥാനമാണ്‌ വിശാലമായ സ്ഥല സൗകര്യങ്ങലുള്ള ഈ മനോഹരമായ ഗുരുദ്വാര.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat