Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുരുക്ഷേത്ര » ആകര്‍ഷണങ്ങള് » സന്നിഹിത്‌ സരോവര്‍

സന്നിഹിത്‌ സരോവര്‍, കുരുക്ഷേത്ര

50

ഏഴ്‌ പുണ്യ സരസ്വതി നദികളുടെ സംഗമസ്ഥാനമാണ്‌ സന്നിഹിത്‌ സരോവര്‍ എന്നാണ്‌ കരുതപ്പെടുന്നത്‌. സന്നിഹിത്‌ എന്ന വാക്കിന്റെ അര്‍ത്ഥം സമാഹരിക്കുക എന്നാണ്‌. സൂര്യഗ്രഹണ സമയത്തും അമാവാസി നാളുകളിലും സന്നിഹിത്‌ സരോവര്‍ എല്ലാ പുണ്യ നദികളില്‍ നിന്നുമുള്ള പ്രത്യേകിച്ച്‌ ഏഴ്‌ സരസ്വതികളില്‍ നിന്നുള്ള ജലം സമാഹരിക്കുമെന്നാണ്‌ പറയപ്പെടുന്നത്‌.

അമാവാസി നാളിലും സൂര്യഗ്രഹണ വേളയിലും സന്നിഹിത്‌ സരോവരില്‍ മുങ്ങി കുളിച്ചാല്‍ അശ്വമേധ യാഗം നടത്തിയ ഫലം കിട്ടുമെന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്‌. ദാനകര്‍മ്മങ്ങളും ആചാരങ്ങളും ചെയ്‌ത്‌ പ്രാര്‍ത്ഥനയോടു കൂടി ഈ ജലത്തില്‍ സ്‌നാനം ചെയ്‌താല്‍ മരിച്ചു പോയവരുടെ ആത്മാക്കള്‍ക്ക്‌ ശാന്തി ലഭിക്കുമെന്നും വിശ്വാസമുണ്ട്‌. പൂര്‍വികര്‍ക്കും മറ്റും ശ്രാദ്ധമിടാനായി നിരവധി ഹിന്ദുമത വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്‌.

സരോവരത്തില്‍ വസിക്കുന്ന വിഷ്‌ണു അവരെ അനുഗ്രഹിക്കുമെന്നാണ്‌ വിശ്വാസം. ശ്രീ ഹനുമാന്‍, വിഷ്‌ണു, ധ്രുവ ഭഗത്‌, ദുര്‍ഗ ദേവി, ലക്ഷ്‌മി നാരായണ്‍, തുടങ്ങി നിരവധി ദേവീ ദേവന്‍ മാരുടെ ക്ഷേത്രങ്ങള്‍ സരോവരത്തിന്റെ തീരത്തായുണ്ട്‌. ഹിന്ദുക്കള്‍ മാത്രമല്ല സിഖുകാരും സരോവരത്തില്‍ സന്ദര്‍ശനം നടത്താറുണ്ട്‌. സിഖ്‌ ഗുരുക്കന്‍മാരുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ച നിരവധി ഗുരുദ്വാരകള്‍ കുരുക്ഷേത്രയിലുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue