Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുരുക്ഷേത്ര » ആകര്‍ഷണങ്ങള് » കല്‍പന ചൗള പ്ലാനിറ്റോറിയം

കല്‍പന ചൗള പ്ലാനിറ്റോറിയം, കുരുക്ഷേത്ര

50

ചരിത്രപ്രസിദ്ധമായ ശൂന്യാകശ യാത്രയിലൂടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഇന്ത്യയുടെ ധീര പുത്രിയായ കല്‍പന ചൗള ജനിച്ചത്‌ ഹിരയാനയിലെ കര്‍നാലിലാണ്‌. യാത്രവേളയില്‍ ശൂന്യാകാശ പേടകം തകര്‍ന്ന്‌ മരിച്ച കല്‍പനാചൗളയുടെ ഓര്‍മ്മയ്‌ക്കായി ഹരിയാന സര്‍ക്കാര്‍ സ്ഥാപിച്ചതാണ്‌ കല്‍പ്പന ചൗള സ്‌മാരക പ്ലാനിറ്റോറിയം.

ബഹിരാകാശ യാത്രിക എന്ന നിലയിലുള്ള കല്‍പന ചൗളയുടെ എല്ലാ അനുഭവങ്ങളുടെയും വിശദവിവരങ്ങള്‍ പ്ലാനിറ്റോറിയം നല്‍കുന്നു. പ്ലാനിറ്റോറിയത്തിലെ പ്രദര്‍ശനത്തിനായി അത്യന്താധുനീക ഓപ്‌റ്റോ-മെക്കാനിക്കല്‍ , ഡിജിറ്റല്‍ പ്രോജകടറുകളും ശബ്‌ദ സംവിധാനങ്ങളുമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. മുകളില്‍ 12 മീറ്റര്‍ വ്യാസത്തിലുള്ള കുംഭാകൃതിയിലുള്ള മേല്‍തട്ടോടു കൂടിയ പ്ലാനിറ്റോറിയത്തിന്റെ ഒരു വശത്ത്‌ 120 പേര്‍ക്കുള്ള ഇരിപ്പിട സൗകര്യമുണ്ട്‌. പൂര്‍ണമായി ശീതീകരിച്ച പ്ലാനിറ്റോറിയത്തില്‍ പൊതു ജനങ്ങള്‍ക്കായി പ്രത്യേകിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കായി ബഹിരാകാശ സഞ്ചാരി, ബഹിരാകാശത്തെ മരുപ്പച്ച എന്നിങ്ങനെ രണ്ട്‌ പരിപാടികളാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.

മ്യൂസിയത്തിലെ സ്ഥിരമായുള്ള ഗ്യാലറിയില്‍ ബഹിരാകാശത്തെ സംബന്ധിക്കുന്ന പ്രദര്‍ശനങ്ങളുണ്ടാവാറുണ്ട്‌. സമയത്തിനൊപ്പമുള്ള നടത്തം, പകലും രാത്രിയും, വിവിധ ഗ്രഹങ്ങളിലെ നിങ്ങളുടെ ഭാരം, ഭൂമിയിലെ കാലങ്ങള്‍, ലോക സമയം, പ്രപഞ്ചത്തിലെ നമ്മുടെ മേല്‍വിലാസം, നമ്മുടെ സൗരോര്‍ജ്ജപഥം, സൗര്യോര്‍ജ്ജസംവിധാനത്തിനപ്പുറം, അസ്‌ട്രോ ക്വിസ്‌, സോഡിയാക്‌ ക്വിസ്‌ തുടങ്ങിയ പ്രദര്‍ശനങ്ങള്‍ ഇവിടെ നടത്തുന്നുണ്ട്‌. ഡോ. കല്‍പ്പന ചൗളയുടെ ജീവതവും നേട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള ഫോട്ടോഗ്രാഫുകളും വിവിരണങ്ങളുംപ്രദര്‍ശിപ്പിക്കുന്ന പ്രത്യേക ഗ്യാലറിയും ഇവിടെയുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed