ബുദ്ധന്റെ ജീവിതവും ജീവിതകാലവുമായി ബന്ധപ്പെട്ട വസ്‌തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ഖുശി നഗര്‍ മ്യൂസിയം ബുദ്ധ മ്യൂസിയം എന്നും അറിയപ്പെട്ടുന്നുണ്ട്. 1992-1993 കാലയളവിലാണ് മ്യൂസിയം പണികഴിപ്പിക്കുന്നത്. ശ്രീബുദ്ധന്റെ ധര്‍മോപദേശത്താല്‍ പവിത്രമാകപ്പെട്ട സ്ഥലം മാത്രമല്ല ഇത് അദ്ദേഹം നശ്വര ശരീരം ഉപേക്ഷിച്ച് മഹാപരിനിര്‍വാണ പ്രാപിച്ച് സ്ഥലവും ഇതാണന്നാണ് പറയപ്പെടുന്നത്.
നഗരത്തിലെ ബസ്റ്റാന്‍ഡില്‍ നിന്നും ഒരു കിലോമീറ്ററും മഹാപരിനിര്‍വാണ ക്ഷേത്രത്തില്‍ നിന്നും അരകിലോമീറ്ററും കാസിയ ബസ്റ്റാന്‍ഡില്‍ നിന്നും മൂന്ന് കിലോമീറ്ററും ദൂരമാണ് മ്യൂസിയത്തിലേയ്‌ക്കുള്ളത്. കുശിനഗറിന്റെയും സമീപ പ്രദേശങ്ങളുടെയും സമൃദ്ധമായ ചരിത്രവും സംസ്‌കാരവും ആയി ബന്ധപ്പെട്ടു കിടക്കുന്ന പുരാവസ്‌തുക്കളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ബുദ്ധന്റെ ബിംബങ്ങള്‍ വിഗ്രങ്ങള്‍, ശില്‍പങ്ങള്‍, ചെമ്പ് പ്രതിമകള്‍, ബനര്‍ പെയിന്റിങ്ങുകള്‍ കളിമണ്‍ രൂപങ്ങള്‍ നാണയങ്ങള്‍ കട്ടകള്‍ തുടങ്ങി 248 ഓളം പുരാവസ്‌തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ധ്യാനത്തിലിരിക്കുന്ന ബുദ്ധ പ്രതിമയാണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം. ഗാന്ധാര സ്‌കൂള്‍ ഓഫ് ആര്‍ട്ടിലെ പ്രമാണങ്ങള്‍ക്കനുസരിച്ച് നിര്‍മ്മിച്ചതാണിതെന്നാണ് പറയപ്പെടുന്നത്.



Click it and Unblock the Notifications