ഖുശിനഗറില്‍ നിന്നും 17 കിലോമീറ്റര്‍ അകലെ കാസിയ -തംഖുഹി റോഡില്‍ തുര്‍ക്‌പട്ടി എന്ന സ്ഥലത്താണ് സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്‌കന്ദ പുരാണത്തിലും മാര്‍ക്കണ്ടേയ പുരാണത്തിലും ഈ ക്ഷേത്രത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 4, 5, 8 ,9 നൂറ്റാണ്ടുകളില്‍ നടന്ന ഉത്‌ഖനനത്തില്‍ കണ്ടെത്തിയതാണ് ക്ഷേത്രത്തില്‍ ഇപ്പോള്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന സൂര്യ ദേവന്റെ രണ്ട് വിഗ്രഹങ്ങളും എന്നാണ് വിശ്വാസം.
ആ പ്രദേശത്ത് കാണപ്പെടുന്ന നീല്‍മണി എന്നറിയപ്പെടുന്ന കറുത്ത കല്ലില്‍ നിര്‍മ്മിച്ചതാണ് വിഗ്രഹങ്ങള്‍. ഗുപ്‌ത ഭരണകാലത്ത് പണികഴിപ്പിച്ചതാണ് ക്ഷേത്രം. രാജ്യത്തെ ആദ്യ ആര്‍ക്കിയോളജിക്കല്‍ സര്‍വേയറായജനറല്‍ എ കണ്ണിങ്‌ഹാം 1876 ല്‍ നടത്തിയ ഉത്‌ഖനനത്തിലാണ് പഴയ ക്ഷേത്രം കണ്ടെത്തുന്നത്. ഇത് പിന്നീട് പുനര്‍ നിര്‍മ്മിക്കുകയും 1981 ജൂലൈ 13 ന് പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുകയും ചെയ്‌തു.
ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല ദിവസങ്ങള്‍ തിങ്കള്‍ വെള്ളി ദിവസങ്ങളാണന്നാണ് പറയപ്പെടുന്നത്. കാര്‍ത്തിക മാസത്തിലെ ആറാം ദിവസവും ഫാല്‍ഗുന മാസത്തിലെ പതിമൂന്നാം ദിവസവും ഇവിടെ വലിയ തിരക്ക് അനുഭവപെടാറുണ്ട്. ജന്മാഷ്‌ടമി നാളിലും വിശ്വാസികള്‍ ഏറെ ക്ഷേത്രത്തിലെത്താറുണ്ട്.



Click it and Unblock the Notifications