Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖുശിനഗര്‍ » ആകര്‍ഷണങ്ങള് » നിര്‍വാണ സ്‌തൂപം

നിര്‍വാണ സ്‌തൂപം, ഖുശിനഗര്‍

21

നിര്‍വാണ ചൈത്യ എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന നിര്‍വാണ സ്‌തൂപം സ്ഥിതി ചെയ്യുന്നത്‌ മഹാപരിനിര്‍വാണ ക്ഷേത്രത്തിന്‌ പുറകിലായാണ്‌. 2.74 മീറ്റര്‍ ഉയരമുള്ള സ്‌തൂപവും 15.81 മീറ്റര്‍ പൊക്കമുള്ള കുംഭഗോപുരവും വൃത്താകൃതിയിലുള്ള ഒരേ അടിത്തറയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഇഷ്‌ടികയിലാണ്‌ സ്‌തൂപം നിര്‍മ്മിച്ചിരിക്കുന്നത്‌. 1876 ല്‍ ഇന്ത്യയിലെ ആദ്യ ആര്‍ക്കിയോളജിക്കല്‍ സര്‍വേയറായ ജനറല്‍ എ കണ്ണിങ്‌ ഹാം നടത്തിയ ഉല്‍ഖനനത്തില്‍ ക്ഷേത്രത്തിനൊപ്പമാണ്‌ സ്‌തൂപവും കണ്ടെത്തിയത്‌.

അതേവര്‍ഷം തന്നെ എ സിഎല്‍ കാര്‍ല്ലെലി പൂര്‍വ സ്ഥിതിയില്‍ സ്‌തൂപം സ്ഥാപിച്ചു. ബുദ്ധന്റെ ഭൗതികാവശിഷ്‌ടങ്ങള്‍ സൂക്ഷിക്കുന്നതിനായി

മല്ലന്‍മാര്‍ പണികഴിപ്പിച്ചതാണ്‌ സ്‌മാരകം മുഴുവന്‍ എന്നാണ്‌ വിശ്വാസം. ഇത്‌ പിന്നീട്‌ അശോക ചക്രവര്‍ത്തി വിപുലീകരിച്ചു.

ബുദ്ധ ശിഷ്യനായ ഹരിബാല മഥുരയില്‍ നിന്നും വാങ്ങിയതാണ്‌ ഈ സ്‌തൂപം എന്നാണ്‌ പറയപ്പെടുന്നത്‌. ഗുപ്‌ത രാജാവായ കുമാര ഗുപ്‌തന്റെ കാലഘട്ടത്തിലാണ്‌ ഖുശിനഗറിലെ ഇപ്പോഴത്തെ സ്ഥാനത്തേയ്‌ക്ക്‌ സ്‌തൂപം എത്തുന്നത്‌.

ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യ പിന്നീട്‌ നടത്തിയ ഉത്‌ഖനനങ്ങളിലാണ്‌ ബുദ്ധ ദേവന്റെ ചിതാഭ്‌സമം അടങ്ങിയ ചെമ്പ്‌ പാത്രം കണ്ടെത്തുന്നത്‌. ഗൗതമ ബുദ്ധന്റെ അവശിഷ്‌ടങ്ങള്‍ ഈ സ്ഥലത്താണ്‌ ഉള്ളതെന്ന്‌ പാത്രത്തിലെ ലിഖിതങ്ങള്‍ ഉറപ്പിക്കുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue