അപൂര്‍വ്വമായ പേര്‍ഷ്യന്‍, അറബിക് ശിലാലിഖിതങ്ങള്‍ സൂക്ഷിച്ചിട്ടുള്ള മനോഹരമായ ഒരു കോട്ടയാണ് ഉദ്ഗിര്‍ കോട്ട. പതിനെട്ടാം നൂറ്റാണ്ടില്‍ ഹൈദരാബാദ് നൈസാമും മറാത്തരും തമ്മിലുള്ള അധികാരക്കൈമാറ്റത്തിന് സാക്ഷ്യം വഹിച്ച കോട്ട എന്നൊരു ചരിത്രപ്രാധാന്യവും ഉദ്ഗിര്‍ കോട്ടയ്ക്കുണ്ട്. ഭൂമിക്കടിയില്‍ അറുപതടി താഴ്ചയിലുള്ള സിംഹാസനം സൂക്ഷിച്ചിട്ടുള്ള മുറിയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ തന്നെ മനോഹരമായി സംരക്ഷിച്ചുപോരുന്ന കോട്ടകളിലൊന്നാണ് ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയ കേന്ദ്രമായ ഉദ്ഗിര്‍ കോട്ട.



Click it and Unblock the Notifications