ഒരു ജനപ്രിയ സഞ്ചാരകേന്ദ്രമെന്ന നിലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മെല്ലെ വികാസം പ്രാപിച്ച് വരുന്ന പടിഞ്ഞാറെ സിക്കിമിലുള്ള ഒരു പട്ടണമാണ് ലെഗ്ശിപ്. ഹിന്ദു പുരാണേതിഹാസമായ മഹാഭാരത ഗ്രന്ഥത്തിലെ അനേകം ഉപാഖ്യാനങ്ങളില്‍ ഇടംനേടിയിട്ടുള്ള കിരാതേശ്വര്‍ മഹാദേവ ക്ഷേത്രവും രഞ്ചിത് വാട്ടര്‍ വേള്‍ഡും ഇവിടത്തെ നിരവധി ആകര്‍ഷണ കേന്ദ്രങ്ങളില്‍ ചിലതാണ്.
നഗരത്തിന്റെ സങ്കീര്‍ണ്ണവും വിരസവുമായ മനം മടുപ്പുകളില്‍ നിന്നും പ്രകൃതിയുടെ പരിലാളനത്തിലേക്കുള്ള പ്രയാണമാണ് ലെഗ്ശിപിലേക്കുള്ള വിനോദസഞ്ചാരം.



Click it and Unblock the Notifications