1759- 1806 കാലഘട്ടത്തില്‍ ഷാ ആലം രണ്ടാമനാണ് ആമിനാബാദിനെ ഒരു വിപണനകേന്ദ്രമായി വികസിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇമാംബരാ, ഫീല്‍ഖാനാ എന്നിവ അദ്ദേഹം ഇവിടെ നിര്‍മ്മിച്ചു. പൂന്തോട്ടത്തിന് അരുകിലാണ് ഏതാനും കടകള്‍ കൂടി നിര്‍മ്മിക്കാനും അദ്ദേഹം മറന്നില്ല.
ഷാ ആലത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ഈ സ്ഥലം നവാബ് വാജിദ് അലി ഖാന്റെ മന്ത്രിയായിരുന്ന ഇംദാദ് ഹുസൈന്‍ ഖാന്‍ ആമിനദ്ദൗളയ്‌ക്ക് നല്‍കി. അദ്ദേഹം ഇവിടം കൂടുതല്‍ വികസിപ്പിക്കുകയും പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍, പള്ളി, വലിയൊരു മാളിക, വിപണി എന്നിവ കൂടി നിര്‍മ്മിക്കുകയും ചെയ്‌തു. അതിനുശേഷം അദ്ദേഹം ഈ സ്ഥലത്തിന് ആമിനാബാദ് എന്ന് പേരും നല്‍കി.
വിശാലമായ ഈ വിപണന കേന്ദ്രത്തിലും ഒരു പാര്‍ക്കുണ്ട്. 1911 ഫെബ്രുവരി 18ന് അന്നത്തെ ലഫ്‌റ്റനന്റ് ജനറല്‍ ആയിരുന്ന ഹെവിറ്റ് ആണ് ഇത് ഉദ്‌ഘാടനം ചെയ്‌തത്. ഇപ്പോള്‍ ലക്‌നൗവിന്റെ ഹൃദയമാണ് ആമിനാബാദെന്ന് പറയാം.
ഈ വിപണനകേന്ദ്രത്തിന് 165 വര്‍ഷത്തോളം പഴക്കമുണ്ട്. പര്‍താപ് മാര്‍ക്കറ്റ്, സ്വദേശി മാര്‍ക്കറ്റുകള്‍, മോഹന്‍ മാര്‍ക്കറ്റ് തുടങ്ങിയ നിരവധി വിപണികള്‍ ചേര്‍ന്നാണ് ആമിനാബാദ് വിപണനകേന്ദ്രം എന്ന് അറിയപ്പെടുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ടുണ്ടെ കബാബ്, ദ്വവേദി സാരികള്‍, പ്രകാശ് കുല്‍ഫി, മതബാദല്‍ പന്‍സാരി എന്നീ സ്ഥാപനങ്ങള്‍ ഇന്ന് അറിയപ്പെടുന്ന ബ്രാന്‍ഡുകള്‍ കൂടിയാണ്.



Click it and Unblock the Notifications