വിക്ടോറിയ റോഡിനും, ചൗക്കിനും ഇടയിലാണ് ഫിരംഗി മഹല്‍. യൂറോപ്യന്മാരെ ഫിരംഗികള്‍ എന്ന് വിളിച്ചിരുന്നതിനാലാണ് ഈ കെട്ടിടത്തിന് ആ പേര് ലഭിച്ചത്. ഔറംഗസേബ് മുഗള്‍വംശത്തിന്‍റെ ഭരണാധികാരിയായിരുന്ന കാലത്ത് നീല്‍ എന്ന ഫ്രഞ്ച് വ്യാപാരി ഇവിടെ താമസിച്ചിരുന്നു. അതില്‍ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. ഗവണ്‍മെന്‍റ് ഇത് പീന്നീട് കണ്ടുകെട്ടി.
പിന്നീട് ഇവിടം ഭരണാധികാരികളുടെ ഇസ്ലാമിക കാര്യങ്ങളുടെ മാര്‍ഗ്ഗദര്‍ശകരുടെ കേന്ദ്രമായി മാറി. മുല്ല ആസാദ് ബിന്‍ ഖുത്തബ് ഷഹീദും അദ്ദേഹത്തിന്‍റെ സഹോദരന്‍ മുല്ല ആസാദ് ബിന്‍ ഖുത്തബുദീന്‍ ഷഹീദ് എന്നിവരായിരുന്നു ഇവിടുത്തെ പ്രമുഖര്‍.
അവര്‍ ഇവിടം ഒരു ഇസ്ലാമിക് പഠന കേന്ദ്രമാക്കി മാറ്റി. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റികള്‍ക്ക് സമമായിരുന്നു ഇത്. മഹാത്മാഗാന്ധി ഒരിക്കല്‍ ഫിരംഗി മഹലില്‍ ഏതാനും ദിനങ്ങള്‍ ചെലവഴിക്കുകയും ആ ഓര്‍മ്മക്കായി ആ മുറി സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. മുസ്ലിം സംസ്കാരവും, പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ ഫിരംഗി മഹല്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.



Click it and Unblock the Notifications