Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള് » ഹസ്രത്തഗഞ്ച്‌ മാര്‍ക്കറ്റ്‌

ഹസ്രത്തഗഞ്ച്‌ മാര്‍ക്കറ്റ്‌, ലക്‌നൗ

59

ലക്‌നൗവിലെ പ്രധാനപ്പെട്ട ഒരു ഷോപ്പിംഗ്‌ കേന്ദ്രമാണ്‌ ഹസ്രത്ത്‌ഗഞ്ച്‌ മാര്‍ക്കറ്റ്‌. നഗരഹൃദയത്തില്‍ പരിവര്‍ത്തന്‍ വിപണകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഹസ്രത്ത്‌ഗഞ്ച്‌ മാര്‍ക്കറ്റ്‌ 1810ല്‍ അംജദ്‌ അലി ഷായാണ്‌ നിര്‍മ്മിച്ചത്‌. നേരത്തേ ക്യൂന്‍സ്‌ വേയില്‍ സ്ഥിതി ചെയ്‌തിരുന്ന ഇവിടേക്ക്‌ ബ്രിട്ടീഷുകാര്‍ വാഹനങ്ങളും മറ്റും കൊണ്ടുവന്നിരുന്നു. കാലക്രമേണ നഗരത്തിന്റെ ഇടുങ്ങിയ തെരുവുകളിലേക്ക്‌ ഹസ്രത്ത്‌ഗഞ്ച്‌ മാര്‍ക്കറ്റ്‌ സ്ഥാനം മാറി.

2010-11 കാലഘട്ടത്തില്‍ ആരംഭിച്ച സൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി ലൈറ്റുകള്‍, ബഞ്ചുകള്‍ എന്നിവ സ്ഥാപിച്ചു. മാത്രമല്ല ഒരു കുളവും നിര്‍മ്മിക്കുകയുണ്ടായി. ഇതോടെ ഈ റോഡിന്‌ ബ്രിട്ടീഷ്‌ ഭരണകാലത്തെ പ്രൗഢി കൈവന്നിരിക്കുകയാണ്‌.

ചന്തകള്‍, ഷോപ്പിംഗ്‌ മാളുകള്‍, കടകള്‍, ഹോട്ടലുകള്‍, സിനിമാ തീയേറ്ററുകള്‍, ഓഫീസുകള്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ഹസ്രത്ത്‌ഗഞ്ച്‌ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നു. ഏറ്റവും പുതിയ കാറുകള്‍, ആഭരണങ്ങള്‍, പുരാതനവസ്‌തുക്കള്‍, കരകൗശല ഉത്‌പന്നങ്ങള്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക്‌ ഇവിടെ നിന്ന്‌ വാങ്ങാന്‍ കഴിയും. ഇതിനെല്ലാം ഉപരി പ്രശസ്‌തമായ ലക്‌നൗ ചികാന്‍ വസ്‌ത്രങ്ങളും ഇവിടെ ലഭിക്കും.

ബിഗ്‌ ബാസാര്‍ സൂപ്പര്‍ സ്റ്റോര്‍, ഗുജറാത്തി ഹാന്‍ഡ്‌ലൂം എംപോറിയം, കരകൗശല വസ്‌തുക്കള്‍ വില്‍ക്കുന്ന ഗാന്ധി ആശ്രമങ്ങള്‍, 425000 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന അഞ്ച്‌ നിലകളുള്ള സഹാറാ ഗഞ്ച്‌ മാള്‍ എന്നിവയും ഹസ്രത്ത്‌ഗഞ്ച്‌ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
13 Jul,Mon
Return On
14 Jul,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
13 Jul,Mon
Check Out
14 Jul,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
13 Jul,Mon
Return On
14 Jul,Tue