ധീര സേനാനികളുടെ സ്‌മരണാര്‍ത്ഥം പഞ്ചാബ് സര്‍ക്കാര്‍ 1999 ല്‍ തുറന്നതാണ് മഹാരാജ രഞ്ചിത്ത് സിങ് യുദ്ധ മ്യൂസിയം. ലുധിയാന റെയില്‍വെ സ്റ്റേഷനില്‍ നിന്നും 6.7 കിലോമീറ്റര്‍ അകലെ ജിടി റോഡില്‍ (ലുധിയാന-അമൃത്സര്‍ ഹൈവെ) ആണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. മ്യൂസിയത്തിന്റെ കവാടത്തില്‍ മഹാരാജ രഞ്ചിത്ത് സിങിന്റെ വലിയൊരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
പ്രതിമയുടെ വശങ്ങളിലായി ഐഎന്‍എസ് വിക്രാന്തിന്റെ വലിയ മാതൃക ഉള്‍പ്പടെ നിരവധി ആയുധങ്ങള്‍ കാണാന്‍ കഴിയും. മ്യൂസിയത്തിലെ ശബ്‌ദ, വെളിച്ച ക്രമീകരണം വളരെ നല്ലതാണ്. പരമവീര ചക്ര, മഹാവീര ചക്ര, വീര ചക്ര തുടങ്ങിയ ധീരതയ്‌ക്കുള്ള പരമോന്നത ബഹുമതികള്‍ ലഭിച്ച പഞ്ചാബികളുടെ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലം തൊട്ടുള്ള ഇന്ത്യന്‍ പ്രതിരോധ സേനയുടെ യൂണിഫോമുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.



Click it and Unblock the Notifications