വിഷ്ണുവാണ് അഴഗര്‍ കോവിലിലെ പ്രധാന പ്രതിഷ്ഠ. മധുരയില്‍ നിന്നും അഴഗര്‍ കോവിലിലേക്ക് 20 കിലോമീറ്റര്‍ ദൂരമുണ്ട്. സോലമലയുടെ താഴ്വാരത്തായാണ് അഴഗര്‍ കോവില്‍. മനോഹരമായ ശില്‍പ്പഭംഗിക്ക് പേരുകേട്ട ക്ഷേത്രമാണ് അഴഗര്‍ കോവില്‍. കല്ലില്‍കൊത്തിയ സുന്ദരമായ ഒരു വിഷ്ണുവിഗ്രഹം ഇവിടെയുണ്ട്.
പ്രകൃതിദത്തമായ ഒരു പുഴ കോവിലിന് സമീപത്ത് ഒഴുകുന്നു. മധുരമീനാക്ഷിയുടെ സഹോദരനായ അഴകാറായി വിഷ്ണു ഇവിടെ താമസിച്ചു എന്നാണ് ഐതിഹ്യം. മധുരയിലെ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണിത്.



Click it and Unblock the Notifications