തേക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നായ കൂടാള്‍ അഴകാര്‍ ക്ഷേത്രം ഒരു വൈഷ്ണവ ക്ഷേത്രമാണ്. വിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മധുരയുടെ ഹൃദയഭാഗത്തായി ബസ് സ്റ്റാന്‍ഡിന് സമീപത്താണ് കൂടാള്‍ അഴകാര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിഷ്ണുവിന്റെ ഇരിക്കുന്നതും കിടക്കുന്നതുമായ രൂപത്തിലുള്ള വിഗ്രഹങ്ങളാണ് ക്ഷേത്രത്തില്‍ ഉള്ളത്. ശ്രീരാമന്റെ ചിത്രങ്ങളും ക്ഷേത്രത്തില്‍ ഉണ്ട്. നവഗ്രഹങ്ങളുടെ ചിത്രങ്ങളും ഇവിടെയുണ്ട്. സാധാരണ ശിവക്ഷേത്രങ്ങളിലാണ് ഇത് കാണാറുള്ളത്. മധുരയിലെത്തിയാല്‍ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ് കൂടാള്‍ അഴകാര്‍ ക്ഷേത്രം.



Click it and Unblock the Notifications