വിജയ് വിലാസ് പാലസ് മാണ്ഡവിയിലെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. 1929 ല്‍ റാവു വിജയരാജി പണി കഴിപ്പിച്ച ഈ കൊട്ടാരം ബുജിലെ ബ്രിട്ടിഷ് ഹൈക്കമ്മീഷണറുടെ വേനല്‍ക്കാല വസതിയായിരുന്നു. രജപുത് ശൈലിയിലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ഇതിന്റെ പ്രധാന ഡോം ഏറെ ആകര്‍ഷകമാണ്. വശങ്ങളില്‍ ബംഗാള്‍ ഡോമുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. കല്ലില്‍ കൊത്തിയെടുത്ത ജനലുകളില്‍ നിറം നല്കിയ ഗ്ലാസുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
ലഗാന്‍, ഹം ദില്‍കെ ചുകെ സനം തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.ഈ കൊട്ടാരം നിര്‍മ്മിച്ചത് ജയ്പൂര്‍, രാജസ്ഥാന്‍, ബംഗാള്‍, കച്ച് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശില്പികളും, വാസ്തുവിദ്യാവിദഗ്ദരും ചേര്‍ന്നാണ്. ഇതിനടുത്തായി ബ്രിട്ടീഷുകാരെ സംസ്കരിച്ചിരുന്ന ശ്മശാനവുമുണ്ട്.



Click it and Unblock the Notifications