മംഗലാപുരത്ത് നിന്നും മുപ്പത് കിലോമീറ്റര്‍ വടക്കായി മുള്‍ക്കിയിലാണ് മന്ത്ര സര്‍ഫിംഗ് ക്ലബ്ബ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ സര്‍ഫിംഗ് ക്ലബ്ബാണിത്. അമേരിക്കയുടെ കിഴക്കന്‍ തീരത്ത് സര്‍ഫിംഗ് സാധ്യതകള്‍ കണ്ടെത്തിയ ജാക്ക് ഹെബ്‌നറും റിക്ക് പെറിയുമാണ് 2006 ല്‍ മന്ത്ര സര്‍ഫിംഗ് ക്ലബ്ബ് ആരംഭിച്ചത്.
ആത്മീയതയില്‍ ഊന്നിയുള്ള ഒരു ആശ്രമം കൂടിയാണ് മന്ത്ര സര്‍ഫിംഗ് ക്ലബ്ബ്. ജപമായ ഉപയോഗിച്ചുള്ള മന്ത്രോച്ചാരണങ്ങളും പ്രാര്‍ത്ഥനകളും ഇവിടെ ദിവസേനയുണ്ട്. ആളുകള്‍ക്ക് മാനസികമായി കരുത്തുനല്‍കുകയും അവരെ ആത്മീയ ഉന്നമനത്തിലെത്തിക്കുകയുമാണ് ക്ലബ്ബിന്റെ ഉദ്ദേശം. സമീപത്തുള്ള ഗ്രാമവാസികള്‍ക്കൊപ്പം ഉത്സവങ്ങള്‍ നടത്തുകയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.
മന്ത്ര സര്‍ഫിംഗ് ക്ലബ്ബ് ആരംഭിച്ച് 15 വര്‍ഷങ്ങള്ഡ കഴിഞ്ഞെങ്കിലും ഇവിടത്തെ അംഗങ്ങളായ ഇന്ത്യക്കാരുടെ എണ്ണം കേവലം 15 മാത്രമാണ്. അതുകൊണ്ട തന്നെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ പുതിയ അനുഭവം പകരുന്നതായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.



Click it and Unblock the Notifications