Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മംഗലാപുരം » ആകര്‍ഷണങ്ങള് » സോമേശ്വരം ബീച്ച്

സോമേശ്വരം ബീച്ച്, മംഗലാപുരം

57

സോമേശ്വര്‍ ബീച്ചിലേക്ക് മംഗലാപുരം നഗരത്തില്‍ നിന്നും തെക്കുഭാഗത്തേക്ക് 11 കിലോമീറ്റര്‍ ദൂരമുണ്ട്. അറബിക്കടലിന്റെ അനന്തമായ മണല്‍പ്പരപ്പിലൂടെ സുഖമുള്ളൊരു സവാരിയാണ് സോമേശ്വരം ബീച്ചില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. രുദ്രശില എന്നറിയപ്പെടുന്ന ഭീമന്‍ പാറയാണ് സോമേശ്വരം ബീച്ചിലെ ഒരു പ്രധാന ആകര്‍ഷണം. അബ്ബാക്കാ ദേവിയുടെ ഭരണകാലത്ത് നിര്‍മിച്ചത് എന്നുകരുതപ്പെടുന്ന ക്ഷേത്രവും ഇവിടെയുണ്ട്.

അറബിക്കടലിന്റെ മനോഹരമായ കാഴ്ച കാണാനാവും ഇവിടെ നിന്നാല്‍.  സോമേശ്വരം ബസ് സ്റ്റാന്‍ഡിലേക്ക് ക്ഷേത്രത്തില്‍നിന്നും അരക്കിലോമീറ്റര്‍ ദൂരമേയുളളൂ. പഴയൊരു കോട്ടയുടെയും കൊട്ടാരത്തിന്റെയും അവശിഷ്ടങ്ങളും സോമേശ്വരം ബീച്ചില്‍ കാണാന്‍ സാധിക്കും. നൂറടി ഉയരത്തിലുളള ലൈറ്റ് ഹൗസാണ് സോമേശ്വരം ബീച്ചിന്റെ മറ്റൊരു ആകര്‍ഷണീയത. ഇതിന്റെ മുകളില്‍ കയറിനിന്നാല്‍ അരബിക്കടലിന്റെ മനം മയക്കുന്ന ദൂരക്കാഴ്ചകളും സൂര്യാസ്തമനവും ആസ്വദിക്കാം.

മംഗലാപുരം നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരമുണ്ട് ഈ ലൈറ്റ് ഹൗസിലേക്ക്. ബൈന്ദൂരില്‍ നിന്നും എന്‍ എച്ച് 66 വഴി നേരെ സോമേശ്വരം ബീച്ചിലെത്താം. ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് സോമേശ്വരം ബീച്ച് സന്ദര്‍ശിക്കാന്‍ അനുയോജ്യം.  

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed