മൂന്ന് നാള്‍ നീണ്ടുനില്‍ക്കുന്ന സംഗീതോത്സവമാണ് ഉത്തര സിക്കിമിലെ ജില്ലാ ആസ്ഥാന പട്ടണമായ മംഗന്‍ എന്ന പ്രദേശത്തെ ശ്രദ്ധേയമാക്കുന്നത്. എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തിലാണ് നാദവീചികള്‍ മംഗനില്‍ അമൃതമഴ പൊഴിക്കുന്നത്.
ഇതിന് പുറമെ ഭക്ഷ്യമേളയും പരമ്പരാഗത സംഗീതത്തിന്റെ ആവിഷ്ക്കാരവും പ്രാദേശിക കരകൌശല വസ്തുക്കളുടെ വില്പനയും മംഗനെ ആസ്വാദനത്തിന്റെ വിഭിന്ന തലങ്ങള്‍ തേടി അലയുന്നവര്‍ക്കുള്ള പറുദീസയാക്കുന്നു. ഗാങ്ടോകില്‍ നിന്ന് 67 കിലോമീറ്റര്‍ അകലെയുള്ള ഈ പട്ടണം, മേഖലയിലെ മറ്റു പ്രദേശങ്ങളുമായി എല്ലാ നിലയ്ക്കും സുഗമമായ ബന്ധം പുലര്‍ത്തുന്നു.



Click it and Unblock the Notifications