ചൂടുവെള്ളം ഒഴുകുന്ന രണ്ട് നീരുറവകള്‍ മണികരനിലെ അത്ഭുതക്കാഴ്ച്ചകളാണ്. ഗുരുനാനാക്ക് ഗുരുദ്വാരയെക്കൂടാതെ പാര്‍വ്വതീ നദീതീരത്താണ് ഇത്തരത്തില്‍ മറ്റൊരു നീരുറവയുള്ളത്. രണ്ടിടങ്ങളിലും താര്ത്ഥാടകരും സഞാചാരികളും ഒരുപോലെ എത്താറുണ്ട്. പ്രകൃതിദത്ത യുറേനിയത്തിന്‍റെയും അണുവികരണശേഷിയുള്ള ചില ധാതുക്കളുടേയും സാന്നിധ്യം ഈ വെള്ളത്തിലുണ്ടെന്നാണ് പഠനങ്ങളിലും പരീക്ഷണങ്ങളിലും കണ്ടെത്തിയത്.