Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണികരന്‍ » ആകര്‍ഷണങ്ങള് » ശ്രീ ഗുരുനാനാക്ക് ദേവ്ജി ഗുരുദ്വാര

ശ്രീ ഗുരുനാനാക്ക് ദേവ്ജി ഗുരുദ്വാര, മണികരന്‍

17

പുരാതന ചരിത്രകാരനായ ഗൈനി ഗൈന്‍ സിംഗ് രചിച്ച സിക്കുമതഗ്രന്ഥമായ താത്വിക്ക് ഗുരു ഖല്‍സ യില്‍ പറയുന്നത് സിക്ക് മതസ്ഥാപകനായ ഗുരു നാനാക്ക് തന്‍റെ അഞ്ച് ശിഷ്യന്‍മാര്‍ക്കൊപ്പം മണികന്‍ സന്ദര്‍ശിച്ച് സാധുജനസേവനം നടത്തിയെന്നാണ്.ആ സമയത്ത് ഗുരുനാനാക്ക് താമസിച്ചു എന്ന് കരുതപ്പെടുന്ന സ്ഥലമാണ് ആയിരങ്ങളുടെ പുണ്യഭൂമിയായ ഗുരുദ്വാരയായി അറിയപ്പെടുന്നത്.

ഗുരു തന്‍റെ ശിഷ്വന്‍മാരിലൊരാളായ മര്‍ധനഭായിയോട് സാധുക്കള്‍ക്ക് ഭക്ഷണം നല്‍കാനായി മണികരനിലെ വീടുകളില്‍ നിന്നും അരിയും ധാന്യങ്ങളും സ്വരൂപിക്കാന്‍ ആവശ്യപ്പെട്ടു. ഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിനടുത്തിരിക്കുന്ന കല്ല് ഉയര്‍ത്തിയ ശിഷ്യന്‍മാര്‍ കണ്ടത് ചൂടുവെള്ളം ഒഴുകുന്ന ഒരു നീരുറവയായിരുന്നു. മണികരനില്‍ ഗുരുദ്വാരയുടെ മുറ്റത്ത് ഇന്നും ഈ നീരുറവ അതേ പടിയുണ്ട്. ഗുരുദ്വാരയിലെത്തുന്നവര്‍ക്ക് സമൂഹസദ്യയ്ക്കുള്ള പാചകത്തിന്  ഈ വെള്ളമാണുപയോഗിക്കുന്നത്. ഈ പുണ്യജലം കുടിക്കുന്നതും ഇതില്‍ കുളിക്കുന്നതും മോക്ഷത്തിലേക്കുള്ള വഴിയാണെന്നാണ് വിശ്വാസം.

ഗുരുനാനാക്കിന്‍റെ സന്ദര്‍ശനത്തിനുശേഷം സിക്കുമതസ്ഥരുടെ 10ാം ഗുരുവായ ഗുരുഗോബിന്ദ് സിംഗും തന്‍റെ അഞ്ച് ശിഷ്യന്‍മാര്‍ക്കൊപ്പം മണികരന്‍ സന്ദര്‍ശിക്കുമെന്ന് മഹാഭാരതത്തിന്‍റെ കര്‍ത്താവായ വേദവ്യാസ മഹര്‍ഷി തന്‍റെ ഭവിഷ്യപുരാണത്തില്‍ പ്രവചിച്ചിരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed