ത്രിമൂര്‍ത്തികളിലൊരാളായ ശിവഭഗവാനെ പ്രതിഷ്ഠിച്ച പുണ്യപുരാതന ക്ഷേത്രമാണ് മണികരന് ശിവക്ഷേത്രം.8.0 റിച്ചര്‍ സ്കെയില്‍ രേഖപ്പെടുത്തിയ 1905 ലെ ഭൂകമ്പത്തിന്റെ ഫലമായി ഒരുഭാഗം ചരിഞ്ഞാണ് ഇപ്പോള്‍ ഈ ക്ഷേത്രമുള്ളത്.കുളു താഴ്വരയിലെ പ്രദേശിക ആരാധനാമൂര്‍ത്തികളെല്ലാം വര്‍ഷാവര്‍ഷം മണികരന് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നാണ് വിശ്വാസം.ഭക്തരും വിനോദസഞ്ചാരികളുമായി ഒട്ടേറെപ്പേര്‍ ഇവിട ക്ഷേത്രദര്ശനത്തിനെത്താറുണ്ട്.