സിംല-നാല്‍ദേര ഹൈവേയിലായി സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ് കരിഗ്നാനോ. സമുദ്രനിരപ്പില്‍ നിന്നും 7700 അടി ഉയരത്തില്‍ നില്‍ക്കുന്ന മനോഹരമായ വില്ലയാണിത്. ഇറ്റാലിയന്‍ ഫോട്ടോഗ്രാഫറായ ഷെവലിയര്‍ ഫെഡറികോ നിര്‍മ്മിച്ചതാണ് ഈ വില്ല. അദ്ദേഹം തന്റെ ജന്‍മനാടിന്റെ ഓര്‍മയ്‌ക്കായാണ് കാരിഗ്നാനോ എന്ന പേര് നല്‍കിയത്. ചെറു അരുവികളാലും ഓക്ക്, പൈന്‍ മരങ്ങള്‍ നിറഞ്ഞ വനത്താലും ചുറ്റപ്പെട്ടിരിക്കുന്ന കിഴക്കാന്‍ തൂക്കായ മലഞ്ചെരുവിലാണ് കരിഗ്‌നാനോ സ്ഥിതി ചെയ്യുന്നത്. ഇതു തന്നെയാണ് ഇതിന്റെ ഭംഗിയും.
മനോഹരമായ പുല്‍ത്തകിടി, രാത്രി വിളക്കുകള്‍, കൊളോണിയല്‍ കാലഘട്ടത്തെ ഓര്‍മപ്പെടുത്തുന്ന കല്ലുകളില്‍ തീര്‍ത്ത ഇരിപ്പടങ്ങള്‍ എന്നിവ വില്ലയെ വ്യത്യസ്‌തവും മനോഹരമാക്കുന്നു. സന്ദര്‍ശകര്‍ക്ക് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ജലസേചന സംവിധാനം കാണാനുള്ള അവസരം കരിഗ്നാനോ നല്‍കുന്നുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 7657 അടി ഉയരത്തിലുള്ള ഇവിടെ നിന്നുമാണ് സിംലയിലേയ്‌ക്കും പരിസരപ്രദേശങ്ങളിലേയ്‌ക്കും ജലസേചനം നടത്തുന്നത്.
മലഞ്ചെരുവിലെ കുത്തനെ ഉള്ള പാറക്കലുകളിലും മറ്റും കയറാനും ഇറങ്ങാനും ഇഷ്‌ടപെടുന്ന സാഹസികര്‍ക്കായി റാപ്പെല്ലിങ്, റോക്ക് ക്ലിമ്പിങ്ങ് തുടങി വിവിധ സാഹസിക വിനോദങ്ങള്‍ക്കുള്ള സൗകര്യം ഇവിട ഒരുക്കിയിട്ടുണ്ട്. മീന്‍പിടുത്തം ഇഷ്‌ടപെടുന്നവര്‍ക്ക് അതിലും ഏര്‍പ്പെടാം.



Click it and Unblock the Notifications