പൌരാണിക സ്ഥലങ്ങള്‍ക്കും ആത്മീയകേന്ദ്രങ്ങള്‍ക്കും പേര്കേട്ട മഥുരയില്‍ അത്ര പഴക്കമൊന്നും അവകാശപ്പെടാനില്ലാത്ത സന്ദര്‍ശകപ്രാധാന്യമുള്ള സ്ഥലമാണ് ഗീതാമന്ദിരം. ഇന്ത്യയിലെ പ്രമുഖ വ്യവസായ സംരംഭകരായ ബിര്‍ളാ കുടുംബമാണ് ഇത് പണിതത്.
വിശുദ്ധ ഹിന്ദുവേദമായ ഭഗവത്ഗീതയിലെ സുവിശേഷങ്ങളും അദ്ധ്യാപനങ്ങളും ഇവിടത്തെ ചുമരില്‍ ആലേഖനം ചെയ്ത് വെച്ചിട്ടുണ്ട്. പ്രമുഖ ദേവീദേവന്മാരുടെ പ്രതിരൂപങ്ങള്‍ ഭംഗിയായി ഈ കെട്ടിടത്തില്‍ കൊത്തിവെച്ചിരിക്കുന്നതും കാണാം.
ഹിന്ദുമതത്തിലെ പ്രാചീന സംസ്ക്കാരത്തിനും പാരമ്പര്യത്തിനും ശൈലികള്‍ക്കുമുള്ള ആദരാഞ്ജലിയാണ് ഇവിടത്തെ ചിത്രമെഴുത്തുകളും ശില്‍പകലയും. ഒരുപാട് സഞ്ചാരികള്‍ ഇഷ്ടദൈവങ്ങളെ വണങ്ങാനും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാനുമായ് ഇവിടെ എത്തിച്ചേരാറുണ്ട്.
ആഴ്ചയില്‍ എല്ലാ ദിവസവും ഈ മന്ദിരം തുറന്നിരിക്കും. ഹോളി, ജന്മാഷ്ടമി പോലുള്ള ശുഭവേളകളില്‍ പ്രത്യേക പൂജകളും ഇവിടെ നടത്തിവരാറുണ്ട്. അത്തരം അവസരങ്ങളില്‍ ഈ പുണ്യകേന്ദ്രം ഭംഗിയായ് ഒരുക്കുകയും ദീപാലംകൃതമാക്കുകയും ചെയ്യും.



Click it and Unblock the Notifications