പവിത്രകവാടം എന്നര്‍ത്ഥം വരുന്ന പൊത്താരകുണ്ഡ് പഴയകാല ഹിന്ദുവാസ്തുകലാ ശൈലിയില്‍ പണിതൊരുക്കിയ ചെറിയൊരു ജലാശയമാണ്. മണല്‍കല്ലുകള്‍ കൊണ്ടാണ് ഇത് പണിതിട്ടുള്ളത്. വിവിധ ദേവഗണങ്ങളെ കുടിയിരുത്തിയ മനോഹരമായ ക്ഷേത്രങ്ങള്‍ ഇതിന് ചുറ്റും കാണാം.
വെള്ളത്തിലേക്കിറങ്ങാന്‍ കുളത്തിന്റെ നാല് ചുറ്റും പടവുകള്‍ പണിതിട്ടുണ്ട്. കൃഷ്ണഭഗവാന്റെ വസ്ത്രങ്ങള്‍ ഈ കുളത്തിലെ വെള്ളത്തിലാണ് അമ്മ കഴുകിയിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. പാവനമായ് കരുതപ്പെടുന്ന ഈ കുളം ദര്‍ശിക്കാന്‍ ധാരാളം തീര്‍ത്ഥാടകരും സന്യാസികളും സഞ്ചാരികളും ഇവിടെ എത്താറുണ്ട്.
ഇന്ത്യയിലെ ഏറ്റവും പവിത്രമായ പുണ്യനഗരങ്ങളില്‍ ഒന്നായാണ് മഥുരയെ വിശ്വാസികള്‍ കാണുന്നത്. വര്‍ഷം മുഴുവന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എണ്ണമറ്റ സഞ്ചാരികള്‍ ഈ ചരിത്ര, പുരാണ നഗരം കണ്ട് നിര്‍വൃതിയടയാന്‍ ഇവിടെ എത്തുന്നു.