ആന്ധ്രാപ്രദേശിലെ പാപ്പികൊണ്ടലു അഥവാ പാപ്പി ഹില്‍സ് പ്രകൃതി രമണീയത കൊണ്ട് കാശ്‌മീരിനോട് കിടപിടിക്കുന്നതാണ്. മേഡക് പട്ടണത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പാപ്പികൊണ്ടലു ഖമ്മം, ഈസ്റ്റ് ഗോദാവരി, വെസ്‌റ്റ് ഗോദാവരി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു.
ആദ്യകാലങ്ങളില്‍ ഈ മലനിരകള്‍ പാപ്പികൊണ്ടലു എന്നാണ് അറിയപ്പെട്ടിരുന്നത്. തെലുങ്കില്‍ വിഭജനം എന്നാണ് ഇതിന്റെ അര്‍ത്ഥം. ഗോദാവരി നദിയെ വിഭജിക്കുന്നതിനാലാണ് ഈ മലനിരകള്‍ക്ക് പാപ്പികൊണ്ടലു എന്ന പേര് ലഭിച്ചത്. മലനിരകളുടെ വിഹഗവീക്ഷണം സ്‌ത്രീ മുടി പകുത്തിട്ടതിനെ അനുസ്‌മരിപ്പിക്കുന്നതാണ്. അതിനാലാണ് മലനിരകള്‍ക്ക് ഈ പേര് ലഭിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.മുനിവാട്ടത്തെ മനോഹരമായ വെള്ളച്ചാട്ടം ഈ മലനിരയിലെ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്. ശാന്തവും സ്വച്ഛന്തവുമായ അന്തരീക്ഷമുള്ള ആദിവാസി മേഖലയിലാണ് ഈ വെള്ളച്ചാട്ടം. പ്രകൃതിയുമായി ഇഴുകി ചേരുന്നതിനായാണ് അധികം സഞ്ചാരികളും ഇവിടെയെത്തുന്നത്. ഇവിടെയുള്ള ആദിവാസികള്‍ സഞ്ചാരികള്‍ക്ക് ഒരു വിധ പ്രശ്‌നങ്ങളും സൃഷ്ടിക്കാത്തവരും സമാധാന പ്രിയരുമാണ്.
ഭദ്രാചലത്തുനിന്നോ രാജമുണ്ട്രിയില്‍ നിന്നോ ബോട്ട് മാര്‍ഗ്ഗം പാപ്പികൊണ്ടലുവില്‍ എത്താം. ഇവിടെ എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാണിത്. പാപ്പികൊണ്ടലു സസ്യജന്തുജാലങ്ങളുടെ വൈവിധ്യം കൊണ്ട് സമ്പന്നമാണ്. പാപ്പികൊണ്ടലു വന്യമൃഗസങ്കേതത്തില്‍ വിവിധതരം പക്ഷികള്‍ക്ക് പുറമെ കടുവകള്‍, പുള്ളിപ്പുലികള്‍, മാനുകള്‍, കഴുതപ്പുലികള്‍, കുറുക്കന്മാര്‍, പുള്ളിമാനുകള്‍ എന്നിവയെയും കാണാം.



Click it and Unblock the Notifications