ഹസ്രത്ത് ഷഫീര്‍ എന്നയാളോടുള്ള ആദരവ് കാണിക്കാനായി മുഗള്‍ ഭരണാധികാരിയായിരുന്ന നൂര്‍ജഹാനാണ് ഷഫീര്‍ സാഹബ് കി ദര്‍ഗ്ഗ പണിതത്. നിര്‍മ്മാണ ശൈലിയിലെ വ്യത്യസ്ഥതയാല്‍ ഏറെ പ്രസിദ്ധമാണ് ഈ ദര്‍ഗ്ഗ. മുറികളില്ലാത്ത ഇവിടെ സ്റ്റോണ്‍ പെയിന്‍റിംഗ്സാണ് പ്രധാന കാഴ്ച.
ഹസ്രത്ത് ഷഫീര്‍ മരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പാണ് ഈ ദര്‍ഗ്ഗയുടെ പണി പൂര്‍ത്തീകരിക്കപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ ശവകുടീരം ഇതിനുള്ളിലാണ്. ഇവിടം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിന്‍ കീഴിലാണ്.



Click it and Unblock the Notifications