മൊഹാലിയിലെ സിരക്പുര്‍-കല്‍ക്ക ഹൈവേയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ സിഖ് ദേവാലയമാണ് ഗുരുദ്വാര ബയോളി സാഹിബ്. ബാബ ഗുര്‍ദത്ത ജിയുടെ ഒരനുയായി ഈ സ്ഥലത്ത് തപസ്സനുഷ്ടിച്ചുവെന്നും ഇതിനെ കുറിച്ച് കേട്ടറിഞ്ഞ ഗുരു ഗോവിന്ദ് സിംങ് ജി ഭാന്‍ഗനി യുദ്ധം കഴിഞ്ഞ് അനന്ത്പുരിലേക്ക് പോകുന്ന വഴിയില്‍ ഇവിടെ തങ്ങിയെന്നും പറയപ്പെടുന്നു. ഗ്രാമത്തിന് നഷ്ടമായ ജലസമ്പത്ത് ഗ്രാമീണരുടെ ക്ഷേമത്തിനായി പുനസ്ഥാപിക്കാന്‍ ഈ ശിഷ്യന്‍ ഗുരുവിനോട് ആവശ്യപ്പെട്ടു എന്നാണ് ഐതിഹ്യം.
ഗ്രാമീണന്റെ ആവശ്യം നിറവേറ്റാന്‍ ഗുരു ഗോവിന്ദ് സിംങ് ജി ഒരമ്പ് തൊടുത്തു. അത് വന്ന് പതിച്ചിടത്ത് ആഴം കുറഞ്ഞ ഒരുറവ രൂപപ്പെട്ടു. പിന്നീട് ഈ പ്രദേശത്ത് ഒരു ദേവാലയം കെട്ടിഉയര്‍ത്തി. അതിന് ഗുരുദ്വാര ബയോളി സാഹിബ് എന്ന് നാമകരണം ചെയ്തു. അമാവാസി നാളില്‍ ഈ തീര്‍ത്ഥത്തില്‍ ഒന്ന് മുങ്ങിനിവരാന്‍ ധാരാളം തീര്‍ത്ഥാടകര്‍ ഇവിടെ എത്താറുണ്ട്. സിഖ് സമുദായത്തിന്റെ മത പ്രാധാന്യ്യം സ്ഫുരിക്കുന്ന ഈ ദേവാലയം സന്ദര്‍ശകര്‍ കാണേണ്ടതാണ്.



Click it and Unblock the Notifications