ബാംഗ്ലൂരിൽ നിന്നുള്ള മൺസൂൺ യാത്രകൾ ഇഷ്ടപ്പെടാത്ത സഞ്ചാരികളുണ്ടാവില്ല. കേരളത്തിലെയും മഹാരാഷ്ട്രിലെയും എന്തിനധികം കർണ്ണാടകയിലെ തന്നെ മഴക്കാല ഇടങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുവാൻ പറ്റിയ ട്രാവൽ ഹബ്ബ് ബാംഗ്ലൂരാണ്. അങ്ങനെയെങ്കിൽ ബെംഗളുരുവിൽ നിന്നും ഒരു രണ്ടു ദിവസത്തെ മൺസൂൺ യാത്ര പ്ലാൻ ചെയ്താലോ? ഏറ്റവും മികച്ച ഒരു മഴക്കാല യാത്ര സാധ്യമാകുന്ന ഇടങ്ങൾ പരിചയപ്പെടാം.
1. അഗുംബെ
ഏതൊക്കെ സ്ഥലങ്ങൾ വേറെയുണ്ടെന്നു പറഞ്ഞാലും മൺസൂൺ യാത്രയിൽ ആഗുംബെ എന്ന ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയുടെ സ്ഥാനം വേറെതന്നെയാണ്. നിർത്താതെ പെയ്യുന്ന മഴയും മഴനനഞ്ഞുള്ള യാത്രകളും മഴക്കാടും വെള്ളച്ചാട്ടങ്ങളും പുരാതനമായ ക്ഷേത്രങ്ങളും സന്ദർശിക്കുന്ന ഈ യാത്ര മഴയാത്രയെന്ന അനുഭവത്തെ മൊത്തത്തിൽ തിരുത്തിയെഴുതും. കർണ്ണാടകയിലെ ഷിമോഗയിൽ തീർത്ഥഹള്ളി താലൂക്കിലാണ് മഴയിലെ സ്വർഗ്ഗമായ ആഗുംബെയുള്ളത്.

ഒനകെ വെള്ളച്ചാട്ടം, ജോഗി ഗുണ്ടി വെള്ളച്ചാട്ടം. ബർകാന, കൂടലു തീർത്ഥ എന്നിവയാണ് ഇവിടുത്തെ പ്രധാന വെള്ളച്ചാട്ടങ്ങൾ. കുന്ദ്രംദ്രി മല, കവല ദുർഗ, തുടങ്ങിയ സ്ഥലങ്ങളും ഇവിടെ കാണാം. ബാംഗ്ലൂരിൽ നിന്നും 350 കിലോമീറ്ററാണ് ഇവിടേക്ക് ദൂരം. ബാംഗ്ലൂരിൽ നിന്ന് തീർത്ഥഹള്ളിയിലേക്ക് ബസുകളുണ്ട്. അവിടുന്ന് അടുത്ത ബസ് കയറി അഗുംബെയിലേക്ക് പോകുന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്യാൻ സാധിക്കുക.
2. സക്ലേഷ്പൂർ
ബാംഗ്ലൂരിൽ നിന്ന് പോകാൻ പറ്റിയ മറ്റൊരു മൺസൂൺ ലക്ഷ്യസ്ഥാനമാണ് സക്ലേശ്പൂർ. തേയില, കാപ്പി തോട്ടങ്ങളാലും പശ്ടിമഘട്ടക്കാടുകളാലും നിറഞ്ഞു കിടക്കുന്ന ഇവിടം അതിന്റെ പച്ചപ്പിനും സൗന്ദര്യത്തിനും പേരുകേട്ടതാണ്. മഞ്ചരബാദ് കോട്ട,അഗ്നി ഗുഡ്ഡാ ഹില്‍,മഞ്ചേഹള്ളി വെള്ളച്ചാട്ടം,ബേട്ട ഭൈരവേശ്വര ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ബാംഗ്ലൂരിൽ നിന്ന് 220 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
3. വയനാട്
ബാംഗ്ലൂരില്‍ നിന്ന് മഴ ആസ്വദിച്ചുള്ള റോഡ് ട്രിപ്പിന് പറ്റിയ ഇടമാണ് വയനാട്. ഇന്ത്യയിലെ തന്നെ മികച്ച മണ്‍സൂൺ ഡെസ്റ്റിനേഷനായ ഇവിടേക്കുള്ള ട്രിപ്പ് രസകരമായ ഒന്നായിരിക്കും. ബാംഗ്ലൂർ- മൈസൂർ -നാഗർഹോള വഴി വയനാട്ടിലേക്ക് കടക്കാം. വെള്ളച്ചാട്ടങ്ങൾ, ട്രെക്കിങ്, മൺസൂൺ യാത്രകൾ, ഹോം സ്റ്റേകളിലെ താമസം തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാം. ബാംഗ്ലൂരിൽ നിന്നും 271 കിലോമീറ്ററാണ് വയനാട്ടിലേക്കുള്ള ദൂരം.

4. കോഴിക്കോട്
ഓഗസ്റ്റ് ആദ്യവാരത്തിൽ മൺസൂൺ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ കോഴിക്കോട് പരിഗണിക്കാം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കയാക്കിങ് ഫെസ്റ്റിവലുകളിൽ ഒന്നായ മലബാർ റിവർ ഫെസ്റ്റിവൽ കാണാൻ പാകത്തിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ.
വൈറ്റ് വാട്ടർ കയാക്കിങ് തുഷാരഗിരി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും വെച്ചാണ് നടക്കുന്നത്. ഓഗസ്റ്റ് 4,5,6 തിയതികളിൽ ആണ് മലബാർ റിവർ ഫെസ്റ്റിവൽ. വയനാട് കൂടി കാണുവാൻ സാധിക്കുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം, ബാംഗ്ലൂരില്‍ നിന്ന് വയനാട്ടിലേക്ക് 349.8 കിലോമീറ്റർ ദൂരമുണ്ട്.
5. ഉത്തരി ബേട്ട
രണ്ടു ദിവസത്തെ യാത്ര വേണ്ട, ഒറ്റ ദിവസത്തിൽ ബാംഗ്ലൂരിൽ നിന്ന് പോകണമെന്നുണ്ടെങ്കിൽ ഉത്തരി ബേട്ടയിലേക്ക് പോകാം. നന്ദി ഹിൽസിലെ തിരക്ക് ഓർക്കുമ്പോൾ തന്നെ പോകാന് തോന്നാത്തവർക്ക് പരിഗണിക്കാൻ പറ്റിയ സ്ഥലമാണ് ഉത്തരി ബേട്ട. അതിരാവിലെ പോയാൽ സൂര്യോദയം കാണാൻ സാധിക്കുന്ന വിധത്തിൽ ട്രെക്കിങ് ചെയ്യാം. ചിക്കബെല്ലാപൂരിൽ നിന്നും കുനിഗൽ പോയി അവിടുന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. ബാംഗ്ലൂരിൽ നിന്നും ഉത്തരി ബേട്ടയിലേക്ക് 70 കിലോമീറ്ററാണ് ദൂരം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications

