ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് റാസ രാംപൂര്‍ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. നവാബ് ഫെയ്‌സുള്ള ഖാന്‍ 1774 ല്‍ പണികഴിപ്പിച്ചതാണ് ഈ ലൈബ്രറി. അദ്ദേഹത്തിന് പൂര്‍വികരില്‍ നിന്നും കിട്ടിയ പുസ്‌തങ്ങളെല്ലാം ലൈബ്രറിയ്‌ക്ക് നല്‍കി. ഇന്‍ഡോ- ഇസ്ലാമിക് സാംസ്‌കാരിക പാരമ്പര്യത്തിലുള്ള പുസ്‌തകങ്ങളുടെ ഒരു വന്‍ ശേഖരം ഇവിടെയുണ്ട്.
ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള നഗരമായി രാംപൂര്‍ മാറുന്നതു വരെയും ഇവിടം തുടര്‍ച്ചായിയ ഭരിച്ചിരുന്ന നവാബ് മാരും മറ്റ് ഭരണ കര്‍ത്താക്കളും ലൈബ്രറിയ്‌ക്ക് മൂല്യമേറിയ സംഭാവനകള്‍ നല്‍കിയിരുന്നു.
വ്യത്യസ്‌തവും അമൂല്യവുമായ നിരവധി പുസ്‌തകങ്ങള്‍, ചരിത്ര സ്‌മാരകങ്ങള്‍, കൈഎഴുത്ത് ലിഖിതങ്ങള്‍, മുഗള്‍ ഛായ ചിത്രങ്ങള്‍, പേര്‍ഷ്യന്‍, അറബിക് ഭാഷകളിലുള്ള അപൂര്‍വ ചിത്രകലാ രൂപങ്ങള്‍.ഇസ്ലാമിക് കൈയെഴുത്ത് ശാസ്‌ത്രത്തിന്റെ മാതൃകകള്‍, വാന നിരീക്ഷണ ഉപകരണങ്ങള്‍ എന്നിവയെല്ലാം ഈ ലൈബ്രററിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഹിന്ദി, സംസ്‌കൃതം, ഉര്‍ദു, തമിഴ്, ടര്‍ക്കിഷ്, പാഷ്‌തോ സാഹിത്യങ്ങളിലെ അപൂര്‍വ പുസ്‌തകങ്ങള്‍ ഇവിടെയുണ്ട്. പരിശുദ്ധ
ഖുറാന്റെ ആദ്യ തര്‍ജ്ജിമയുടെ യഥാര്‍ത്ഥ കൈഎഴുത്ത് പ്രതി ഇവടെയുണ്ട്. മുപ്പതിനായിരത്തിലേറെ പുസ്‌തകങ്ങളും നിരവധി ഭാഷകളിലുള്ള ആനുകാലികങ്ങളും ഈ ലൈബ്രറിയിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് നിലവില്‍ ലൈബ്രറി.



Click it and Unblock the Notifications