വൈകുന്നേരമായാല്‍ പിന്നെ മൌണ്ട് അബുവിലെത്തുന്ന സഞ്ചാരികള്‍ നേരെ സണ്‍സെറ്റ് പോയിന്ടിലേക്കാവും പോകുക. ചിത്രങ്ങളിലും മറ്റും സണ്‍സെറ്റ് കണ്ടു എത്ര മനോഹരം എന്ന് പറയുന്നവര്‍ക്ക് ആ മനോഹാരിത നേരിട്ട് കണ്ടു ആസ്വദിക്കാന്‍ നേരെ ഇങ്ങോട്ട് പോന്നാ മതി. അസ്തമയ സൂര്യന്‍റെ വര്‍ണചാരുത ചിത്രത്തേക്കാള്‍ മിഴിവാര്‍ന്ന രീതിയില്‍ ഇവിടെ ദൃശ്യമാകും.
വേനല്‍ക്കാലത്താണ് സഞ്ചാരികളേറെയും ഇവിടേക്കെത്തുന്നത്. യാത്രികര്‍ക്ക് ഹരം പകരുന്ന കാലാവസ്ഥയും കാഴ്ചകളുമാണ് അവരെ ഇങ്ങോട്ടേക്ക് ആനയിക്കുന്നത്. സണ്‍സെറ്റ് പോയിന്റ് കണ്ടാസ്വദിക്കുന്നതോടൊപ്പം ചെറിയ ഷോപ്പിങ്ങും കൂടി വേണമെങ്കില്‍ ആകാം. തൊട്ടടുത്തുള്ള ഹണിമൂണ്‍ പോയിന്‍റില്‍ ചെറിയ പ്രതിമകളും കളിപ്പാട്ടങ്ങളും ഗിഫ്റ്റ് ഐറ്റംസും ഒക്കെ വില്‍ക്കുന്ന ഒരുപാടു കടകളുണ്ട്.



Click it and Unblock the Notifications