മുസ്സൂറിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെ ഝരിപാനി ഗ്രാമത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഝരിപാനി വെള്ളച്ചാട്ടം. സെന്റ് ജോര്‍ജ്ജ്‌സ്, ദ ഓക് ഗ്രോവ്, വെയ്‌ന്‍ബെര്‍ഗ് അലെന്‍ എന്നീ ബോര്‍ഡിംഗ് സ്‌കൂളുകളില്‍ നിന്ന് നോക്കിയാല്‍ ഈ വെള്ളച്ചാട്ടം കാണാന്‍ കഴിയും. മനോഹരമായ ഒരു ഉല്ലാസകേന്ദ്രം എന്നതിലുപരി പ്രകൃതി സ്‌നേഹികളുടെയും സാഹസികരായ വിനോദസഞ്ചാരികളുടെയും ഇഷ്ടകേന്ദ്രം എന്ന പ്രത്യേകതയും ഝരിപാനി വെള്ളച്ചാട്ടത്തിനുണ്ട്.
വിവിധ തരത്തിലുള്ള പൂക്കളാലും ചെടികളാലും ചുറ്റപ്പെട്ട ഇവിടെ നിന്നാല്‍ ശിവാലിക് മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാനാകും. വെള്ളച്ചാട്ടത്തിന് ഇരുവശങ്ങളിലുമായി മനോഹരമായ ഡൂണ്‍ താഴ്‌വരയും തട്ടുതട്ടുകളായുള്ള കൃഷിയിടങ്ങളും നിലകൊള്ളുന്നു. ഝര്‍പാനി ഗ്രാമത്തില്‍ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് ബസുകളും ഓട്ടോറിക്ഷകളും ലഭിക്കും. ഗ്രാമത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മലകയറിയും ഇവിടെ എത്താവുന്നതാണ്.



Click it and Unblock the Notifications