മുസ്സൂറിയിലെ പ്രധാനപ്പെട്ട വിപണനകേന്ദ്രങ്ങളില്‍ ഒന്നാണ് സിസ്റ്റേഴ്‌സ് ബാസാര്‍. ബ്രിട്ടീഷ് ഡോര്‍മിറ്ററിയില്‍ നഴ്‌സുമാരായി ജോലി ചെയ്‌തിരുന്ന കന്യാസ്‌ത്രീമാരുടെ ഓര്‍മ്മയ്‌ക്കായാണ് ഈ സ്ഥലത്തിന് സിസ്‌റ്റേഴ്‌സ് ബാസാര്‍ എന്ന് പേര് നല്‍കിയത്. ബാസാര്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും ജനവാസകേന്ദ്രം എന്ന പേരായിരിക്കും സിസ്റ്റേഴ്‌സ് ബാസാറിന് കൂടുതല്‍ യോജിക്കുക. ഇവിടെ നിരവധി പഴയ കോട്ടേജുകള്‍ കാണനാകും. റോഡരികില്‍ ചില കടകളുമുണ്ട്. ഇവിടുത്തെ പലഹാരക്കടകള്‍ സന്ദര്‍ശിച്ച് സഞ്ചാരികള്‍ക്ക് മുസ്സൂറി യാത്ര മധുരതരമാക്കാവുന്നതാണ്.



Click it and Unblock the Notifications