കൊട്ടാരങ്ങളുടെ നഗരമായ മൈസൂരിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരങ്ങളിലൊന്നാണ് ജഗ് മോഹന്‍ പാലസ്. മൈസൂര്‍ രാജാക്കന്മാര്‍ 1861 ലാണ് ഇത് പണികഴിപ്പിച്ചത്. 1897 ല്‍ പഴയ വൂഡന്‍ പാലസ് കത്തിനശിച്ചശേഷം പുതിയ കൊട്ടാരം പണിയുന്നതുവരെ രാജകുടുംബാഗങ്ങളുടെ വാസസ്ഥലമായിരുന്നു ജഗ് മോഹന്‍ പാലസ്.
1902ല്‍ കൃഷ്ണരാജ വാഡിയാര്‍ നാലാമന്‍ കൊട്ടാരത്തിന്റെ അധികാരം ഏറ്റെടുത്തു. ബ്രിട്ടീഷ് ഇന്ത്യയുടെ അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന കഴ്‌സണ്‍ പ്രഭു ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൃഷ്ണരാജ വാഡിയാര്‍ നാലാമന്റെ വിവാഹസമയത്ത് പണികഴിപ്പിച്ച വെഡ്ഡിംഗ് പവലിയന്‍ സഞ്ചാരികള്‍ക്ക് കൊട്ടാരത്തില്‍ കാണാം. കൃഷ്ണരാജ വാഡിയാര്‍ നാലാമന്‍ തന്റെ പിറന്നാളാഘോഷങ്ങള്‍ക്കുപയോഗിച്ചിരുന്ന ഇവിടെ ദര്‍ബാര്‍ ഹാളെന്നും അറിയപ്പെടുന്നു.
മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങുകള്‍ക്കും, സംഗീത മഹോത്സവങ്ങള്‍ക്കും, നാടകോത്സവങ്ങള്‍ക്കും മറ്റ് കലാപരിപാടികള്‍ക്കുമായി ദര്‍ബാര്‍ ഹാള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. കലാപരിപാടികള്‍ക്കും ദസറ ആഘോഷത്തിനും ഹാള്‍ ഇപ്പോഴും ഉപയോഗിക്കുന്നു. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളുടെ കൊത്തുപണിയുമായി രണ്ട് കൂറ്റന്‍ മരവാതിലുകളും ഹാളിനുണ്ട്.



Click it and Unblock the Notifications