1891 ലാണ് മൈസൂര്‍ മഹാരാജാവ് ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിതമായത്. സംസ്‌കൃതത്തിലും കന്നഡയിലുമുള്ള താളിയോലകളും കയ്യെഴുത്തുപ്രതികളും ശേഖരിച്ച് സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വേണ്ടിയാണ് ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചത്. 33000 ത്തോളം ഇത്തരത്തിലുള്ള എഴുത്തുകള്‍ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലഭ്യമാണ്.
വിദ്യാഭ്യാസവകുപ്പിന് കീഴിലായിരുന്ന ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പിന്നീട് മൈസൂര്‍ സര്‍വ്വകലാശാല ഏറ്റെടുക്കുകയായിരുന്നു. ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് ഈ പേര് ലഭിക്കുന്നത് 1943 ലാണ്. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം എട്ട് വരെയും അവധി ദിവസങ്ങളില്‍ പത്ത് മണിമുതല്‍ അഞ്ചരവരെയും ഇന്‍സ്റ്റിറ്റിയൂട്ട് തുറന്നുപ്രവര്‍ത്തിക്കും. മൈസൂരിലെ ത്തുന്ന യാത്രക്കാര്‍ കണ്ടിരിക്കേണ്ടുന്ന ഒന്നാണ് ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്.



Click it and Unblock the Notifications