1979ല്‍ നിലവില്‍ വന്ന റെയില്‍ മ്യൂസിയമാണ് മൈസൂര്‍ നഗരത്തിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ച. റെയില്‍വേയുടെ പുരോഗതിയുടെ ഓരോ ചുവടുകളും സന്ദര്‍ശകര്‍ക്ക് ചാമുണ്ഡി ഗാലറിയില്‍ കണ്ടുമനസിലാക്കാം. മൈസൂര്‍ മഹാരാജാവ് പ്രത്യേകമായി ഉപയോഗിച്ചിരുന്ന റോയല്‍ കോച്ചുകളും കാണാം.
ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ സ്റ്റീം എഞ്ചിനാണിത്. കുട്ടികള്‍ക്ക് കളിക്കാനായി ടോയ് ട്രെയിനുകളും ഇവിടെയുണ്ട്. തിങ്കളാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ ഒരുമണിവരെയും വൈകിട്ട് മൂന്ന് മുതല്‍ അഞ്ചുമണി വരെയും തുച്ഛമായ പ്രവേശനഫീസോടെ റെയില്‍ മ്യൂസിയം സന്ദര്‍ശിക്കാം.



Click it and Unblock the Notifications