ചാമുണ്ഡി ഹില്‍സിന്റെ താഴ് വാരത്തിലാണ് റീജണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി സ്ഥിതിചെയ്യുന്നത്. മൈസൂരിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ഒരിടമാണ് കരാഞ്ചി തടാകത്തിന്റെ കരയിലെ റീജണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി. 1995 മെയ് 20 നാണ് ഇത് ഉദ്ഘാടനം ചെയ്തത്. പ്രകൃതിക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളഈ മ്യൂസിയത്തില്‍ നിന്നും ദക്ഷിണേന്ത്യയിലെ വ്യത്യസ്ത തരം പൂക്കളെയും പക്ഷിമൃഗാദികളെയും ചെടികളെയും കാണാനും അവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖറിക്കാനും കഴിയും.
ഇക്കോളജിയെക്കുറിച്ചും ജൈവവൈവിദ്ധ്യത്തെക്കുറിച്ചും പ്രകൃതിസംരക്ഷണത്തെക്കുറിച്ചും കൂടുതലറിയാനും റീജണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി സഹായിക്കുന്നു. ഇതിനായി ഓഡിയോ വിഷ്വല്‍ ഉപകരണങ്ങളും മോഡലുകളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഇവിടേക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് സന്ദര്‍ശനസമയം.



Click it and Unblock the Notifications