നാഗപട്ടിണത്തിനടുത്തുള്ള ട്രാന്ക്യുബാറിലാണ് ഡച്ച് കോട്ട. 1620 ല്‍ സ്ഥാപിക്കപ്പെട്ട ഈ കോട്ട ഡച്ച് നിര്‍മ്മാണ ശൈലിയുടെ പ്രൗഡി വെളിപ്പെടുത്തുന്നതാണ്. ഇന്നും ഒരു പ്രമുഖ നിര്‍മ്മിതിയായാണ് ഇതിനെ കണക്കാക്കുന്നത്. കൊളോണിയല്‍ ചരിത്രത്തിലും,വാസ്തുവിദ്യയിലും താല്പര്യമുള്ളവര് തീര്‍ച്ചയായും ഇത് കണ്ടിരിക്കേണ്ടതാണ്.