നഗ്ഗറില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ നിശാല ഗ്രാമത്തിലാണ് ചാമുണ്ട ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാനപ്പെട്ട ഏഴു മാന്ത്രിക ദേവികളില്‍പ്പെട്ട മാതൃ ദേവിയാണ് ചാമുണ്ട ഭഗവതി. അറുപത്തി നാല് അതല്ലെങ്കില്‍ എണ്‍പത്തി ഒന്ന് താന്ത്രിക യുദ്ധ ദേവകളില്‍ പ്രധാനിയായി ചാമുണ്ട ഭഗവതി അറിയപ്പെടുന്നു. ചാമുണ്ട സംഹരിച്ച ചണ്ട മുണ്ട എന്നീ രണ്ടു ഭീകര സത്വങ്ങളുടെ പേരില്‍ നിന്നാണ് ചാമുണ്ട ഭഗവതിക്ക് ആ പേര് ലഭിച്ചത്.
വര്‍ണ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ നിറസാന്നിധ്യമാണ് ഈ ക്ഷേത്രവും പരിസരവും. അതിനാല്‍ തന്നെ ഒട്ടേറെ ബോളിവുഡ് ചിത്രങ്ങള്‍ ഈ പ്രദേശത്തായി ചിത്രീകരിച്ചിട്ടുണ്ട്.



Click it and Unblock the Notifications